രാജ്യത്ത് കമ്മ്യൂണിറ്റി കിച്ചണുകള്‍ സ്ഥാപിക്കണമെന്ന ഹര്‍ജി; ഒക്ടോബര്‍ 27ന് പരിഗണിക്കും

പട്ടിണിയും പോഷകാഹാരക്കുറവും നേരിടാന്‍ രാജ്യത്തുടനീളം കമ്മ്യൂണിറ്റി കിച്ചണുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതി രൂപീകരിക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കണമെന്ന ഹര്‍ജി സുപ്രീം കോടതി അടിയന്തരമായി പരിഗണിക്കും. ഒക്ടോബര്‍ 27 നാണ് ഹര്‍ജി പരിഗണിക്കുക.രാജ്യത്തെ കൊവിഡ് സാഹചര്യം കൂടി കണക്കിലെടുക്കുമ്പോള്‍ പ്രശ്‌നം കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു എന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.
കമ്മ്യൂണിറ്റി കിച്ചണുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതി രൂപീകരിക്കാന്‍ ആവശ്യപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിന് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 17 ന് സുപ്രീം കോടതി ആറ് സംസ്ഥാനങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം പിഴ ചുമത്തിയിരുന്നു. മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍, ഒഡീഷ, ഗോവ, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ക്കാണ് പിഴ ശിക്ഷ ലഭിച്ചത്.
അഞ്ച് വയസ്സിന് താഴെയുള്ള 69 ശതമാനം കുട്ടികളും പോഷകാഹാരക്കുറവ് മൂലം ജീവന്‍ നഷ്ടപ്പെട്ടുവെന്നും കമ്മ്യൂണിറ്റികിച്ചണുകള്‍ സ്ഥാപിക്കാന്‍ സംസ്ഥാനങ്ങള്‍ നടപടികള്‍ സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ഹര്‍ജിക്കാര്‍ പറഞ്ഞു. നേരത്തെ പട്ടിണി നേരിടാന്‍ രാജ്യത്തിന് ഇത്തരത്തിലുള്ള ഒരു സംവിധാനം ആവശ്യമാണെന്ന് പറഞ്ഞുകൊണ്ട് സുപ്രീം കോടതി 2019 ഒക്ടോബര്‍ 18 ന് കമ്മ്യൂണിറ്റി കിച്ചനുകള്‍ സ്ഥാപിക്കുന്നതിനെ അനുകൂലിച്ചിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍