ജമ്മു കശ്മീരില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കശ്മീരിലെ വിവിധ ഇടങ്ങളിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. പുല്‍വാമയിലും ശ്രീനഗറിലുമാണ് സൈനിക നടപടി ഉണ്ടായത്. ജമ്മു കശ്മീര്‍ പൊലീസ് ഉദ്യോഗസ്ഥനായ റാഷിദ് അഹ്മദിനെ കൊലപ്പെടുത്തിയ ഭീകരനെയാണ് ശ്രീനഗറില്‍ സൈന്യം വധിച്ചത്. ഭീകര വാദി പട്ടികയിലുള്ള ഷാഹിദ് ബഷീര്‍ ഷൈഖിനെ പുല്‍വാമയില്‍ വച്ച് വധിച്ചു.
പ്രൊബേഷന്‍ എസ്‌ഐ ആയ റാഷിദ് അഹ്മദിനെ നവംബര്‍ 12ന് ഭീകരര്‍ വധിച്ചിരുന്നു. ഇത് വലിയ രീതിയില്‍ ചര്‍ച്ചയായി. ഒരു തീവ്രവാദി പകല്‍ സമയത്ത് എല്ലാവരുടെയും കണ്‍മുന്നില്‍ വച്ചാണ് കൃത്യം നടത്തിയത്. ഈ ഭീകരനെയാണ് ഇന്ന് സൈന്യം വധിച്ചത്. ജമ്മു കശ്മീര്‍ പൊലീസും സിആര്‍പിഎഫും അടങ്ങിയ സംഘമാണ് സൈനിക നടപടി നടത്തിയത്.എകെ 47 അടക്കമുള്ള ആയുധങ്ങള്‍ ഷാഹിദ് ബഷീര്‍ ഷൈഖിന്റെ പക്കല്‍ നിന്ന് കണ്ടെടുത്തു. ജമ്മു കശ്മീരിലെ വിവിധ ഇടങ്ങളില്‍ തെരച്ചില്‍ തുടരുകയാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍