പതിനേഴ്കാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി; യുവാവ് അറസ്റ്റില്‍
വെള്ളമുണ്ട: വെള്ളമുണ്ട പോലീസ് സ്റ്റേഷന് പരിധിയിലെ പതിനേഴ്കാരി പെണ്‍കുട്ടിയെ മൊബൈല്‍ ഫോണ്‍ മാര്‍ഗം അടുപ്പം കാണിച്ച് അശ്ലീല സന്ദേശവും മറ്റും അയച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. വെള്ളമുണ്ട കാഞ്ഞായി റഷീദ് (35) ആണ് അറസ്റ്റിലായത്. പ്രതിയുടെ മൊബൈല്‍ ഫോണില്‍ കുട്ടികളുടെ അശ്ലീല വീഡിയോകളും, വീട്ടമ്മമാരുള്‍പ്പെടെ നിരവധി സ്ത്രീകളുടെ നഗ്ന ചിത്രങ്ങളും കണ്ടെത്തി. വെള്ളമുണ്ട പോലീസ് ഇന്‍സ്പെക്ടര്‍ ഷജു ജോസഫിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പോക്സോ, ഐ.ടി നിയമങ്ങള്‍ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാണ്ട് ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍