OPEN NEWSER

Saturday 01. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; 3 ദിവസം കൂടി മഴ തുടരും, 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • Keralam
14 Oct 2021

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വ്യാപകമായ മഴയ്ക്ക് (വലമ്്യ ൃമശി) സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദവും അറബിക്കടലിലെ ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായതുമാണ് മഴയ്ക്ക് കാരണം. ന്യൂനമര്‍ദ്ദം കേരള തീരത്തേക്ക് വരാന്‍ സാധ്യതയുള്ളത് കണക്കിലെടുത്ത് ദുരന്ത നിവാരണ അതോറിറ്റി  ജില്ലകളിലെ സ്ഥിതി വിലയിരുത്തുകയാണ്. 50 കിലോ മീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുള്ളതിനാല്‍ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദ്ദേശം. മലയോര മേഖലകളില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

 

കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും മറ്റന്നാളും ഏറെ കരുതല്‍ വേണ്ട ദിവസങ്ങളെന്നാണ് വിലയിരുത്തല്‍. അറബിക്കടലിലെ ന്യൂനമര്‍ദ്ദമാണ് കാലാവസ്ഥാ കേന്ദ്രങ്ങളും ദുരന്ത നിവാരണ അതോറിറ്റിയും നിരീക്ഷിക്കുന്നത്. ഇത് കേരള തീരത്തേക്ക് വരാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ടാണ് തയാറെടുപ്പുകള്‍. കേരള തീരത്തേക്ക് വന്നാല്‍ സംസ്ഥാനത്താകെ സ്വാധീനമുണ്ടാകും. ദുരന്ത നിവാരണ കമ്മിഷണറുടെ നേതൃത്വത്തില്‍ ജില്ലകളിലെ സ്ഥിതി വിലയിരുത്തുകയാണ് നിലവില്‍. ഒക്ടോബര്‍ 17 വരെ വ്യാപക മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.

 

ശക്തമായ മഴ ലഭിച്ചതോടെ ഇടുക്കി കല്ലാര്‍കുട്ടി, കുണ്ടള, തൃശൂര്‍ ഷോളയാര്‍, പീച്ചി, പാലക്കാട് ചുള്ളിയാര്‍, മംഗലം ഡാമുകളില്‍ റെഡ് അലര്‍ട്ടും  7 ഡാമുകളില്‍ ഓറഞ്ച് അലര്‍ട്ടും നിലനില്‍ക്കുകയാണ്.  മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും ഇടുക്കി അണക്കെട്ട് തല്‍ക്കാലം തുറക്കേണ്ടെന്ന തീരുമാനത്തിലാണ് വൈദ്യുതി ബോര്‍ഡ്. പ്രളയസാധ്യത കണക്കിലെടുത്ത് ജലനിരപ്പ് പൂര്‍ണ സംഭരണ ശേഷിയായ 2403 അടിയിലെത്തിക്കാന്‍ കേന്ദ്ര കമ്മീഷന്‍ അനുമതി കെഎസ്ഇബിക്ക് അനുമതി നല്‍കി. നിലവിലെ റൂള്‍ കര്‍വ് അനുസരിച്ച് ജലനിരപ്പ് ഒരടി കൂടി ഉയര്‍ന്നാല്‍ ആദ്യ മുന്നറിയിപ്പായ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കും. 2389. 78 അടിക്കു മുകളിലാണ് ഇപ്പോഴത്തെ ജലനിരപ്പ്.

 

അതേസമയം, കോഴിക്കോട് ജില്ലയില്‍ ഇന്ന് രാവിലെ മുതല്‍ മഴ കുറഞ്ഞു. താഴ്ന്ന പ്രദേശങ്ങളിലെ വെള്ളം ഒഴിഞ്ഞ് പോയിട്ടുണ്ട്. മഴ കുറഞ്ഞതിനാല്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് പലരും വീടുകളിലേക്ക് മടങ്ങി. 15 ക്യാമ്പുകളില്‍ രണ്ടെണ്ണം ഒഴികെ എല്ലാം പിരിച്ചുവിട്ടു. കോഴിക്കോട് താലൂക്കിലെ 12 ക്യാമ്പും കൊയിലാണ്ടി താലൂക്കിലെ ഒരു ക്യാമ്പുമാണ് പിരിച്ചുവിട്ടത്. നിലവില്‍ കുറ്റിക്കാട്ടൂര്‍ വില്ലേജില്‍ ഒരു ക്യാമ്പും കച്ചേരി വില്ലേജില്‍ ചെറുകോത്ത് വയല്‍ അങ്കണവാടിയിലെ ക്യാമ്പുമാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടിടങ്ങളിലുമായി 22 പേരുണ്ട്.

 

 

 

ഇടുക്കി അണക്കെട്ടിന്റെ ഇപ്പോഴത്തെ റൂള്‍ കര്‍വ് അനുസരിച്ച് ജലനിരപ്പ് 2390.86 അടിയിലെത്തിയാല്‍ ആദ്യത്തെ ജാഗ്രത നിര്‍ദ്ദേശമായ ബ്ലൂ അലര്‍ട്ട് നല്‍കണം. ഇതിന് ഒരടിയില്‍ താഴെ ജലനിരപ്പ് ഉയര്‍ന്നാല്‍ മതി. 2397.86 അടിയിലെത്തിയാല്‍ റെഡ് അല!ര്‍ട്ട് നല്‍കിയ ശേഷം ജില്ലാ കളക്ടറുടെ അനുമതിയോടെ ഷട്ടര്‍ ഉയ!!!!ര്‍ത്തി വെള്ളം തുറന്നു വിടണം. എന്നാല്‍ നിലവിലെ സാഹചര്യത്തി തുറന്നു വിടേണ്ടി വരില്ലെന്നാണ് കെഎസ്ഇബിയുടെ കണക്കു കൂട്ടല്‍. 85 ശതമാനത്തോളം വെള്ളം അണക്കെട്ടിലുണ്ട്. ഓരോ മൂന്നു മണിക്കൂറിലും സ്ഥിതി ഗതികള്‍ വിലയിരുത്തുന്നുണ്ട്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • അനുകൂല തെളിവുകള്‍ പരിഗണിച്ചില്ല; മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കും: എം. ഗീതാനന്ദന്‍
  • കോടതി വിധി ജനാധിപത്യപരമല്ല: സി.കെ ജാനു
  • വയനാടിനെ അവോക്കാഡോയുടെ ഹബ്ബാക്കി മാറ്റുമെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ്
  • 2003 മുത്തങ്ങ സമരം: അബ്ദുല്‍ സലാം, ശശിധരന്‍ വധശ്രമ കേസില്‍ ഗീതാനന്ദന്‍ ഉള്‍പ്പെടെ 4 പ്രതികള്‍ക്ക് 5 വര്‍ഷം കഠിന തടവ്
  • മുത്തങ്ങ സമരം: പോലീസുകാരന്‍ കൊല്ലപ്പെട്ട കേസില്‍ ഗീതാനന്ദന്‍ കുറ്റവിമുക്തന്‍; മുഴുവന്‍ പ്രതികളെയും വെറുതെവിട്ടു
  • ശമ്പള കുടിശ്ശികയ്ക്ക് പിന്നാലെ പ്രഹരം: ഡിജിറ്റല്‍ സര്‍വേ പദ്ധതിയിലെ കരാര്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ ഉത്തരവ്
  • കാപ്പി കര്‍ഷകരുടെ വിഷയങ്ങള്‍; മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി
  • ദുരന്തബാധിതര്‍ക്ക് സഹായവും പിന്തുണയും ഉറപ്പാക്കും: മന്ത്രി എ.പി അനില്‍കുമാര്‍
  • കത്തി കൊണ്ട് ആക്രമിച്ചു ഗുരുതര പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിക്ക് തടവും പിഴയും
  • ഉറ്റവരുറങ്ങുന്ന ഹൃദയഭൂമിയിലേക്ക് വീണ്ടും അവരെത്തി, ഓര്‍മകളില്‍ വിങ്ങിപ്പൊട്ടി ഒരു നാടൊന്നാകെ
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show