ലംഖിപൂര്‍ ഖേരി ആക്രമണം; പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണം, എല്ലാ പ്രതികളും നിയമത്തിന്റെ കണ്ണില്‍ ഒരുപോലെ: സുപ്രിം കോടതി

ലംഖിപൂര്‍ ഖേരി ആക്രമണ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ സുപ്രിംകോടതി നിര്‍ദേശം. എല്ലാ പ്രതികളും നിയമത്തിന്റെ കണ്ണില്‍ ഒരുപോലെയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ലംഖിപൂര്‍ കേസില്‍ ഉത്തര്‍ പ്രദേശ് പൊലീസിനെ രൂക്ഷമായിയാണ് സുപ്രിം കോടതി വിമര്‍ശിച്ചത്. കൊലക്കേസ് പ്രതിയെ കൈകാര്യം ചെയ്യുന്നത് ഇങ്ങനെയാണോയെന്ന് കോടതി ചോദിച്ചു.കൊലക്കേസ് പ്രതിയെ നോട്ടിസ് നല്‍കിയാണോ വിളിച്ചുവരുത്തേണ്ടതെന്ന് ചോദിച്ച കോടതി യു പി പൊലീസും സര്‍ക്കാരും ഉത്തവാദിത്തത്തോടെ പ്രവര്‍ത്തിക്കണമെന്നും എല്ലാ പ്രതികളും നിയമനത്തിന് മുന്നില്‍ ഒരുപോലെയാണെന്നും സുപ്രിംകോടതി പറഞ്ഞു.
ഇതിനിടെ ആശിഷ് മിശ്ര നാളെ ഹരാകുമെന്ന് യു പി സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചു. നാളെ ഹാജരായില്ലെങ്കില്‍ ആശിഷ് മിശ്രയ്‌ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ വ്യക്തമാക്കി.അതേസമയം ലഖിംപൂര്‍ഖേരിയില്‍ കര്‍ഷകരടക്കം 9 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്ര ടേനിയുടെ മകന്‍ ആശിഷ് മിശ്ര ടേനി ഹാജരായില്ല. ഇന്ന് രാവിലെ പത്തുമണിക്ക് ഹാജരാകാനായിരുന്നു യുപി പൊലീസ് നോട്ടിസ് അയച്ചിരുന്നത്. ആശിഷ് മിശ്ര ഒളിവിലാണെന്ന അഭ്യൂഹങ്ങളും ഇതിനിടെ പുറത്തുവരുന്നുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍