OPEN NEWSER

Tuesday 16. Sep 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വായുസേന; ഇന്ത്യന്‍ വ്യോമസേനയ്ക്ക് ഇന്ന് 89-ാം പിറന്നാള്‍

  • National
08 Oct 2021

 

ഇന്ത്യന്‍ വ്യോമസേനയ്ക്ക് ഇന്ന് 89-ാം പിറന്നാള്‍. വിപുലമായ പരിപാടികളോടെ രാജ്യം വായുസേനാ ദിനം ആഘോഷിക്കും. രാജ്യത്തിന് ആകാശചിറകില്‍ സുരക്ഷ ഒരുക്കുന്ന ഇന്ത്യന്‍ വായുസേന ഏകദേശം 1,70,000 അംഗബലമുള്ള ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വായുസേനയാണ്. 

ഒരു രാജ്യം എന്ന രീതിയില്‍ ആകാശ സുരക്ഷ ഒരുക്കുന്ന വ്യോമസേന ഇന്ത്യയുടെ അഭിമാനമാണ്. സുരക്ഷയുടെയും സംരക്ഷണത്തിന്റെയും തണല്‍ രാജ്യത്തിന് നല്‍കുന്ന വായുസേന 89 ആം പിറന്നാള്‍ ദിനത്തില്‍ ആധുനികതയുടെ പര്യായമായി മാറിയിരിക്കുന്നു. ഏകദേശം 1,70,000 ഓളം അംഗബലമുള്ള ഇന്ത്യന്‍ വ്യോമസേന ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വായുസേനയാണ്.

1932 ഒക്ടോബര്‍ 8 ന് രൂപികരിയ്ക്കപ്പെട്ട ഇന്ത്യന്‍ വ്യോമസേനയ്ക്ക് തുടക്കത്തില്‍ ഉണ്ടായിരുന്നത് 6 ഓഫിസര്‍മാരും, 19 എയര്‍മാന്‍മാരും മാത്രമായിരുന്നു. 1933 ഏപ്രില്‍ ഒന്നിനാണ് വ്യോമസേനയുടെ ആദ്യ സ്‌ക്വാഡ്രന്‍ നിലവില്‍ വരുന്നത്. നാല് വെസ്റ്റ്‌ലാന്റ് വപിറ്റി വിമാനങ്ങളും അഞ്ച് ഇന്ത്യന്‍ പൈലറ്റുമാരും അടങ്ങുന്നതായിരുന്നു ആദ്യത്തെ സ്‌ക്വാഡ്രന്‍.

രണ്ടാം ലോക മഹായുദ്ധത്തിലെ സജീവ പങ്കാളിത്തത്തോടെ ഇന്ത്യന്‍ വ്യോമസേന ഏറെ പ്രായോഗികാനുഭവങ്ങള്‍ നേടുകയും, കൂടുതല്‍ മേഖലകളിലേക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുകയും ചെയ്തു. രണ്ടാം ലോക മഹായുദ്ധത്തില്‍ ഇവര്‍ വഹിച്ച ധീരമായ പങ്ക് കണക്കിലെടുത്ത് ഈ സേനയ്ക്ക് 'റോയല്‍' എന്ന ബഹുമതിപദം നല്‍കിയതോടെ, സേനയുടെ പേര് റോയല്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് എന്നായി മാറി.

സ്വാതന്ത്രാനന്തരം കണ്ട ഇന്ത്യപാക് യുദ്ധം, ഇന്നും അതിര്‍ത്തിയില്‍ അശാന്തി നിറക്കുന്ന അയല്‍ക്കാരന്‍ ചൈനയുമായുള്ള ആദ്യ യുദ്ധം, രണ്ടാം ഇന്ത്യപാക് യുദ്ധം, 1971ലെ ബംഗ്ലാദേശ് വിമോചനയുദ്ധം, കൊടുംമഞ്ഞിലെ കൊടുംചതിക്ക് പകരം നല്‍കിയ കാര്‍ഗില്‍ യുദ്ധം അങ്ങനെ വായുസേന രാജ്യത്തിന് വിജയം സമ്മാനിച്ച പോരാട്ടങ്ങളേറെയുണ്ട്. ഒടുവില്‍ 2019 ബാലാകോട്ട് ആക്രമണത്തിലും എയര്‍ഫോഴ്‌സ് റോയല്‍ എയര്‍ഫോഴ്‌സ് തന്നെയായി.

89ാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ മറ്റ് എതൊരു രാജ്യത്തെക്കാളും എറെ പ്രായോഗിക അനുഭവങ്ങളും ആധുനിക വിമാനങ്ങളും ഇന്ത്യന്‍ വായുസേനയ്ക്ക് സ്വന്തമാണ് റഫാല്‍ വിമാനങ്ങള്‍ കുടി കുട്ടിച്ചേര്‍ക്കപ്പെട്ടതോടെ എറെ സുശക്തമായിരിയ്ക്കുകയാണ് ഇന്ന് ഇന്ത്യന്‍ വ്യോമസേന. 9.3 ടണ്‍ ആയുധങ്ങള്‍ വഹിക്കാന്‍ റഫാലിന് ശേഷിയുണ്ട്. എയര്‍ ടു എയര്‍, എയര്‍ ടു ഗ്രൗണ്ട് മിസൈലുകളും വഹിക്കാനാവും. ആണവ മിസൈല്‍ ആക്രമണ സൌകര്യവും അത്യാധുനിക റഡാര്‍ സൗകര്യവും റാഫാലിന്റെ പ്രത്യേകതയാണ്. ശത്രുവിന്റെ റഡാറുകള്‍ നിശ്ചലമാക്കാനും സാധിക്കും. വ്യോമസേന ദിനാചരണങ്ങളുടെ ദേശിയ തലപരിപാടികള്‍ ഉത്തര്‍പ്രദേശീലെ ഹിന്‍ഡന്‍ വ്യോമതാവാത്തിലാണ് നടക്കുന്നത്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു
  • മാധ്യമ പ്രവര്‍ത്തകരോട് രൂക്ഷമായി പ്രതികരിച്ച് പ്രിയങ്ക ഗാന്ധി
  • വയലില്‍ നടന്നും പാട്ട് കേട്ടും പത്മശ്രീ ചെറുവയല്‍ രാമനൊപ്പം പ്രിയങ്ക ഗാന്ധി എം.പി!
  • വാഹനാപകടത്തില്‍ അധ്യാപിക മരിച്ചു
  • കുറുവ ദ്വീപ് മനോഹരിയായി, പ്രവേശനം പുനരാരംഭിച്ചു.
  • പ്രിയങ്ക ഗാന്ധി എംപിയുടെ മണ്ഡല പര്യടനം: മാധ്യമങ്ങള്‍ അകലം പാലിക്കുന്നു
  • ജോസ് നെല്ലേടത്തിന് നാട് വിട നല്‍കി
  • വയനാട് ജില്ലയിലെ മികച്ച പച്ചത്തുരുത്തുകള്‍ക്ക് മുഖ്യമന്ത്രിയുടെ പുരസ്‌കാരം
  • എംഡിഎംഎ യുമായി യുവാവും യുവതിയും എക്‌സൈസിന്റെ പിടിയില്‍
  • ചൂരല്‍മല മുണ്ടക്കൈ ദുരന്ത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പ്രിയങ്ക ഗാന്ധി എം. പി.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show