OPEN NEWSER

Thursday 25. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന; 22,431 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

  • National
07 Oct 2021

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 22,431 പേര്‍ക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ രോഗബാധിതരുടെ എണ്ണത്തില്‍ 19 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ രാജ്യത്ത് 18,833 പേര്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറുകളില്‍ 318 പേര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടതായും സ്ഥിരീകരിച്ചിട്ടുണ്ട്.

കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ കൊവിഡ് രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 3,38,94,312 ആണ്. അതേസമയം രാജ്യത്ത് ആകെ 4,49,856 പേര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെടുകയും ചെയ്തു. രാജ്യത്ത് തുടര്‍ച്ചയായ 13 മത് ദിവസവും പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണം 30000 ത്തില്‍ താഴെയാണ്.

രാജ്യത്ത് ആകെ രോഗം ബാധിച്ചവരില്‍ 0.72 ശതമാനം പേര്‍ മാത്രമാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് ഉയര്‍ന്ന തന്നെ തുടരുകയാണ്. നിലവിലെ രാജ്യത്തെ കൊവിഡ് രോഗ മുക്തി നിരക്ക് 97.95 ശതമാനമാണ്. രാജ്യത്തെ നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.57 ശതമാനം മാത്രമാണ്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് രോഗബാധ സഥിരീകരിച്ചിരിക്കുന്നത് കേരളത്തിലാണ്. കേരളത്തില്‍ ഇന്നലെ 12,616 പേര്‍ക്ക് കൂടിയാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറുകളില്‍ ആകെ 98,782 കൊവിഡ് ടെസ്റ്റുകളാണ് കേരളത്തില്‍ നടത്തിയത്. തമിഴ്‌നാട്ടില്‍ 1432 പേര്‍ക്കാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടു കൂടി തമിഴ്‌നാട്ടില്‍ രോഗബാധിതരുടെ എണ്ണം 26,72,843 ആയി. കൂടാതെ 25 പേര്‍ മരണപ്പെട്ടതായും സ്ഥിരീകരിച്ചിട്ടുണ്ട്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ജൂണ്‍ 29 തിങ്കളാഴ്ച പ്രൈവറ്റ് ബസ് ഉടമകളും തൊഴിലാളികളും കലക്ടറേറ്റ് മാര്‍ച്ച് നടത്തും
  • ദേശീയ വൈദ്യുതി സുരക്ഷാവാരം: ജൂണ്‍ 26 മുതല്‍ ഒരാഴ്ച
  • പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 28ന്; ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും
  • ആവശ്യത്തിന് ജീവനക്കാരില്ല: ബില്ലിംഗ് കൗണ്ടറില്‍ തിരക്കോട് തിരക്ക്
  • കൊട്ടിയൂരില്‍ നിന്ന് തിരിച്ചെത്തിയ മുതിരേരിവാള്‍ 26 ന് വാളറയിലേക്ക് മാറ്റും
  • കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ അപേക്ഷിക്കാം
  • ചികിത്സ നിഷേധിച്ച സംഭവം; പ്രതിഷേധവുമായി ബിജെപി
  • മുഹറം അവധി ജൂണ്‍ 26 വെള്ളിയാഴ്ച; വ്യാഴം പ്രവൃത്തി ദിനം
  • ആദിവാസി ബാലികയ്ക്ക് ചികിത്സ നിഷേധിച്ചതായി പരാതി; മാനന്തവാടി മെഡിക്കല്‍ കോളേജ് ഓര്‍ത്തോ വിഭാഗത്തിനെതിരെ പിതാവിന്റെ പരാതി
  • ഓപ്പറേഷന്‍ തൂഫാന്‍ ; 53 ഗ്രാമോളം എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show