OPEN NEWSER

Thursday 25. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കര്‍ഷകര്‍ക്കെതിരെ നടന്നത് ആസൂത്രിത ആക്രമണം; വിലക്ക് ലംഘിച്ച് ലഖിംപൂര്‍ സന്ദര്‍ശിക്കുമെന്ന് രാഹുല്‍ ഗാന്ധി

  • National
06 Oct 2021

 

ലഖിംപൂര്‍ ഖേരി ആക്രമണം രാജ്യ വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയ പശ്ചാത്തലത്തില്‍ വിഷയം ഏറ്റുപിടിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ലഖിംപൂരും സീതാപൂരും സന്ദര്‍ശിക്കുമെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. വിലക്ക് ലംഘിച്ച് ലഖിംപൂര്‍ ഖേരിയിലെത്തുമെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു. സംഘം ചേരാതെ മൂന്ന് പേര്‍ മാത്രം പോയാല്‍ 144 ന്റെ ലംഘനമാകില്ലെന്നും രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ക്കെതിരെ നടന്നത് ആസൂത്രിത ആക്രമണമാണെന്നും രാഹുല്‍ പറഞ്ഞു. അധികൃതര്‍ നടപടിയെടുക്കുന്നില്ല. കര്‍ഷകര്‍ക്ക് നേരെയുണ്ടായത് സര്‍ക്കാര്‍ ആക്രമണമാണെന്നും രാജ്യത്ത് നടമാടുന്നത് ഏകാധിപത്യമാണെന്നും രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു. പ്രധാനമന്ത്രി ലഖ്‌നൗവില്‍ ഉണ്ടായിട്ടും ലഖിംപൂര്‍ സന്ദശിച്ചില്ല. പ്രതിപക്ഷ നേതാക്കളെ പൊലീസ് തടയുന്നത് കുറ്റവാളികളെ സംരക്ഷിക്കാനാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അതേസമയം, രാഹുല്‍ ഗാന്ധിയെ ലഖ്‌നൗവില്‍ തടയുമെന്ന് പൊലീസ് കമ്മിഷര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ക്ക് നേരെ അതിക്രമം നടന്നത്. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഓടിച്ച കാര്‍ കര്‍ഷകര്‍ക്കിടയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ട് പേരാണ് കൊല്ലപ്പെട്ടത്. വിഷയത്തില്‍ പ്രതിഷേധിച്ച എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ കരുതല്‍ തടങ്കലില്‍ വച്ചിരിക്കുകയാണ്. കര്‍ഷകര്‍ക്ക് മേല്‍ വാഹനം ഇടിച്ചു കയറ്റുന്ന വിഡിയോ പുറത്തുവിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രിയങ്കാ ഗാന്ധി ഉന്നയിച്ചത്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ജൂണ്‍ 29 തിങ്കളാഴ്ച പ്രൈവറ്റ് ബസ് ഉടമകളും തൊഴിലാളികളും കലക്ടറേറ്റ് മാര്‍ച്ച് നടത്തും
  • ദേശീയ വൈദ്യുതി സുരക്ഷാവാരം: ജൂണ്‍ 26 മുതല്‍ ഒരാഴ്ച
  • പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 28ന്; ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും
  • ആവശ്യത്തിന് ജീവനക്കാരില്ല: ബില്ലിംഗ് കൗണ്ടറില്‍ തിരക്കോട് തിരക്ക്
  • കൊട്ടിയൂരില്‍ നിന്ന് തിരിച്ചെത്തിയ മുതിരേരിവാള്‍ 26 ന് വാളറയിലേക്ക് മാറ്റും
  • കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ അപേക്ഷിക്കാം
  • ചികിത്സ നിഷേധിച്ച സംഭവം; പ്രതിഷേധവുമായി ബിജെപി
  • മുഹറം അവധി ജൂണ്‍ 26 വെള്ളിയാഴ്ച; വ്യാഴം പ്രവൃത്തി ദിനം
  • ആദിവാസി ബാലികയ്ക്ക് ചികിത്സ നിഷേധിച്ചതായി പരാതി; മാനന്തവാടി മെഡിക്കല്‍ കോളേജ് ഓര്‍ത്തോ വിഭാഗത്തിനെതിരെ പിതാവിന്റെ പരാതി
  • ഓപ്പറേഷന്‍ തൂഫാന്‍ ; 53 ഗ്രാമോളം എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show