OPEN NEWSER

Monday 12. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മുസ്ലീം യൂത്ത് ലീഗ് സമരം അപഹാസ്യം: പനമരം ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി 

  • Mananthavadi
14 Sep 2021

 

പനമരം: പനമരം പോലീസ് സ്‌റ്റേഷന്‍,നിര്‍മിതി കേന്ദ്ര എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്ന പോലീസ് സ്‌റ്റേഷന്‍ റോഡില്‍ മഴ പെയ്ത് ഗട്ടറില്‍ വെള്ളം നിറഞ്ഞതിനെതിരെ ബ്ലോക്ക് പഞ്ചായത്തിലേക്ക് മുസ്ലീം യൂത്ത് ലീഗ് നടത്തിയ സമരം അപഹാസ്യമാണെന്ന് പനമരം ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ നിര്‍മ്മാണ ആവശ്യങ്ങള്‍ക്കായി നിത്യേന ടോറസ് അടക്കമുള്ള വാഹനങ്ങളില്‍ പഞ്ചായത്തിന്റെ ആസ്തി റോഡിലൂടെയാണ് നിര്‍മ്മാണ സാമഗ്രികള്‍ ഇറക്കുന്നത്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ്  മാനദണ്ഡങ്ങള്‍ പ്രകാരം അവശ്യ സര്‍വീസ് കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നതെന്നും അതിനുള്ള ഗതാഗത മാര്‍ഗമായ റോഡ് മഴ പെയ്താല്‍ മണ്ണിരുന്ന് പോകുന്നതുമാണെന്നുംഭരണ സമിതി പ്രസ്താവിച്ചു.

പശ്ചാത്തല മേഖലയില്‍ തുച്ചമായ ഫണ്ട് മാത്രമുള്ള ബ്ലോക്ക് പഞ്ചായത്തിന് കോടികള്‍ നിര്‍മ്മാണ ചിലവ് വരുന്ന പോലിസ് സ്‌റ്റേഷന്‍ റോഡ് നിര്‍മ്മിക്കാനാകാത്തതുകൊണ്ട് സംസ്ഥാന കേന്ദ്ര ഏജന്‍സികളുടെ ഫണ്ടിംഗിനായി നിവേദനങ്ങള്‍ സമര്‍പ്പിച്ച് ഭരണ സമിതി അയത് യാഥാര്‍ത്ഥ്വയമാക്കാന്‍ ശ്രമങ്ങള്‍ നടന്നുന്നതിനിടെയാണ് ഇത്തരം അപഹാസ്വ സമരങ്ങള്‍ .

  പനമരം ബ്ലോക്ക് പഞ്ചായത്തിന് സര്‍ക്കാര്‍ അനുവദിച്ച ഭൂമി അളന്ന് തിട്ടപ്പെടുത്തി അതിര്‍ത്തി നിശ്ചയിച്ച് തരുന്നതിന് മാനന്തവാടി ആര്‍ഡിഒ ക്ക് വീണ്ടും ബോര്‍ഡ്  ഡിമാന്റ് നോട്ടീസ് നല്‍കും. ഇക്കാര്യം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയിലും മുഖ്യ വിഷയമായി അറിയിക്കും. സര്‍ക്കാര്‍ ഭൂമി അനധികൃതമായി കയ്യേറ്റം ഉണ്ടോ എന്ന് ആര്‍ഡി.ഔ തല അന്വേഷണം വേണം . പനമരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെക്കുള്ള റോഡ് പ്രശ്‌നത്തില്‍ ഭരണ സമിതിയും ജീവനക്കാരും ഒറ്റക്കെട്ടാണ് . സമരം നടത്തിയവരല്ല . സമീപത്തെ 10 ഓളം താമസക്കാരും ബ്ലോക്ക് ജീവനക്കാരും ഭരണ സമിതി അംഗങ്ങളുമാണ് നിത്യേന പനമരം പോലീസ് സ്‌റ്റേഷന്‍ റോഡില്‍ നരകയാതന അനുഭവിക്കുന്നത്

പനമരം പഞ്ചായത്തിലെ ഡ്രൈനേജുകള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളള്‍ സ്ഥാപിക്കുന്ന പ്രദേശത്തേക്ക് ഒഴിക്ക് വിടുന്നത് അംഗീകരിക്കാനവില്ല . ഗ്രാമ പഞ്ചായത്ത് പിന്തുണയോടെ സംസ്ഥാന ശുചിത്വ മിഷന്റെ പ്രഥമ പരിഗണന പട്ടികയില്‍ ഉള്‍പ്പെടുത്തി പനമരം മാലിന്യ സംസ്‌കരണം യാഥാര്‍ത്ഥ്യമാക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് പൂര്‍ണ്ണ പിന്തുണ ഉറപ്പ് നല്‍കുന്നു. ബ്ലോക്ക് പഞ്ചായത്തിനെതിനെതിരെ  നടത്തുന്ന അനാവശ്യ സമരങ്ങള്‍ ഭരണ സമിതി ഒറ്റക്കെട്ടായി നേരിടാനും തീരുമാനിച്ചു 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു . വൈസ് പ്രസിഡന്റ്  അബ്ദുള്‍ ഗഫൂര്‍ കാട്ടി, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ മാരായ  അഡ്വ.പിഡി.സജി, മേഴ്‌സി ബെന്നി , നിത്യ ബിജു, മെമ്പര്‍മാരായ   . സജേഷ് സെബാസ്റ്റ്ന്‍, മഞ്ചേരി കുഞ്ഞമ്മദ്, ടി.മണി, നിഖില ആന്റണി, അന്നക്കുട്ടി ഉന്നക്കുന്നേല്‍, ഇ.കെ ബാലകൃഷ്ണന്‍, കലേഷ് സത്യലയം, ലൗലി ഷാജു, രജനി ചന്ദ്രന്‍  എന്നിവര്‍ സംസാരിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക്‌നേരെ നഗ്‌നതാ പ്രദര്‍ശനം; യുവാവിന് തടവും പിഴയും
  • വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലാബ് പരിശോധനാഫലം വൈകുന്നു; രോഗികള്‍ ദുരിതത്തില്‍
  • വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലാബ് പരിശോധനാഫലം വൈകുന്നു; രോഗികള്‍ ദുരിതത്തില്‍
  • ലക്കിടിയിലെ റിസോര്‍ട്ടില്‍ കഞ്ചാവ് കണ്ടെത്തി; ജീവനക്കാരന്‍ അറസ്റ്റില്‍, ഉടമയ്‌ക്കെതിരെയും കേസ്
  • ലക്കിടിയിലെ റിസോര്‍ട്ടില്‍ കഞ്ചാവ് കണ്ടെത്തി; ജീവനക്കാരന്‍ അറസ്റ്റില്‍, ഉടമയ്‌ക്കെതിരെയും കേസ്
  • ബത്തേരി ബീനാച്ചിയില്‍ ട്രാവലര്‍ ലോറിയിലിടിച്ച് മറിഞ്ഞു; രണ്ട് മരണം, വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
  • കനറാ ബാങ്കിലെ മുക്കുപണ്ട പണയ തട്ടിപ്പ്; അപ്രൈസര്‍ അറസ്റ്റില്‍
  • എറണാകുളത്ത് വാഹനാപകടത്തില്‍ മടക്കിമല സ്വദേശിനി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു
  • സോഫയ്ക്കുള്ളില്‍ നിന്നും അണലിയെ പിടികൂടി
  • ഹെല്‍ത്തി വയനാട്: ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാരുടെ യോഗം ചേര്‍ന്നു; യോഗം കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show