ഗോതമ്പടക്കമുള്ള റാബി വിളകളുടെ താങ്ങ് വില ഉയര്‍ത്തി കേന്ദ്രം

ദില്ലി: ഗോതമ്പടക്കമുള്ള റാബി വിളകളുടെ താങ്ങ് വില ഉയര്‍ത്തി കേന്ദ്രം. ഗോതമ്പിന്റെ താങ്ങ് വില ക്വിന്റലിന് 1975 രൂപയില്‍ നിന്ന് 2015 രൂപയാക്കിയാണ് ഉയര്‍ത്തിയത്. ഗോതമ്പ് കൂടാതെ ബാര്‍ലി, കടുകടക്കം അഞ്ച് വിളകളുടെ കൂടി താങ്ങ് വില ഉയര്‍ത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.ഗുജറാത്ത് ഉത്തര്‍പ്രദേശ്, തമിഴ്‌നാട് ഉള്‍പ്പടെ എട്ട് സംസ്ഥാനങ്ങള്‍ക്ക് പ്രഖ്യാപനം ഗുണം ചെയ്യുമെന്ന് മന്ത്രിമാരായ അനുരാഗ് ഠാക്കൂര്‍, പിയൂഷ് ഗോയല്‍ എന്നിവര്‍ വ്യക്തമാക്കി. വസ്ത്ര നിര്‍മ്മാണ മേഖലക്ക് ഉത്പാദന അനുബന്ധ സഹായവും പ്രഖ്യാപിച്ചു.അഞ്ച് വര്ഷത്തേക്ക് 10,683 കോടി രൂപ ലഭ്യമാക്കാനാണ് തീരുമാനം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍