വയനാട് ചുരത്തില്‍ സ്‌കൂട്ടറിന് മുകളിലേക്ക് ഒടിഞ്ഞു മരം വീണു

കല്‍പ്പറ്റ: വയനാട് ചുരത്തിലെ 9 ആം വളവിനും 8 ആം വളവിനും ഇടയിലെ വീതി കുറഞ്ഞ ഭാഗത്ത് വച്ച് ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിനു മുകളിലേക്ക് മരം ഒടിഞ്ഞു വീണു. സ്‌കൂട്ടര്‍ യാത്രക്കാര്‍ പരിക്കൊന്നുമേല്‍ക്കാതെ രക്ഷപ്പെട്ടു. ഇതിനെ തുടര്‍ന്ന് അരമണിക്കൂറോളം ചുരത്തില്‍ ഗതാഗത തടസ്സം നേരിട്ടു. പോലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്ന് ടിപ്പര്‍ ഉപയോഗിച്ച് മരം റോഡരികിലേക്ക് തള്ളിമാറ്റി ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. പിന്നീട് കല്‍പ്പറ്റയില്‍ നിന്നെത്തിയ മിനി ഫയര്‍ഫോയ്‌സ് യൂണിറ്റ് മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പൂര്‍ണ്ണമായും പുന:സ്ഥാപിച്ചത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍