കേരളത്തിലേക്കുള്ള അപ്രധാന യാത്രകള്‍ ഒക്ടോബര്‍ അവസാനം വരെ ഒഴിവാക്കണമെന്ന് കര്‍ണാടക

ബംഗളൂരു: അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങള്‍ക്കല്ലാതെ കേരളത്തിലേക്കുള്ള യാത്ര ഒക്ടോബര്‍ അവസാനം വരെ ഒഴിവാക്കണമെന്ന് കര്‍ണാടക സര്‍ക്കാര്‍. പൊതുജനങ്ങള്‍ക്ക് നല്‍കിയ അറിയിപ്പിലാണ് യാത്ര ഒഴിവാക്കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്. കര്‍ണാടകയില്‍ ജോലി ചെയ്യുന്നതും, പഠിക്കുന്നതും നിലവില്‍ കേരളത്തില്‍ ഉള്ളതുമായ മലയാളികളെ ഇപ്പോള്‍ മടക്കി വിളിക്കരുതെന്ന് ഐടി വ്യവസായ ആരോഗ്യ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതോടൊപ്പം കര്‍ണ്ണാടകയിലുള്ള ഇത്തരക്കാരോട് ഒക്ടോബര്‍ അവസാനം വരെ കര്‍ണ്ണാടകയില്‍ തുടരാനും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പൊതുജനാരോഗ്യം മുന്‍നിര്‍ത്തി കോവിഡ് മൂന്നാം തരംഗത്തിന്റെ വ്യാപനം ലഘൂകരിക്കാനുള്ള നടപടികളുടെ ഭാഗമായാണ് നിര്‍ദ്ദേശം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍