OPEN NEWSER

Thursday 25. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ക്വാറികള്‍ക്ക് 50 മീറ്റര്‍ പരിധി അംഗീകരിക്കണം; സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി കേരളം

  • National
28 Aug 2021

ഡല്‍ഹി: ക്വാറികള്‍ക്ക് 50 മീറ്റര്‍ ദൂരപരിധി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് ഹരിത െ്രെടബ്യൂണല്‍ ക്വാറികള്‍ക്ക് 200 മീറ്റര്‍ ദൂരപരിധി നിശ്ചയിച്ചതെന്നാണ് കേരളത്തിന്റെ വാദം. ക്വാറികള്‍ക്ക് 200 മീറ്റര്‍ ദൂരപരിധി നിശ്ചയിച്ച ഹരിത െ്രെടബ്യൂണല്‍ ഉത്തരവ് റദ്ദാക്കിയ കേരള ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തതിന് പിന്നാലെയാണ് സംസ്ഥാനം ഹര്‍ജി സമര്‍പ്പിച്ചത്. ജനവാസ കേന്ദ്രങ്ങളില്‍ നിന്നും പരിസ്ഥിതി ലോല മേഖലകളില്‍ നിന്നും 100 മുതല്‍ 200 മീറ്റര്‍ അകലെ മാത്രമെ ക്വാറികള്‍ പ്രവര്‍ത്തിപ്പിക്കാവു എന്നായിരുന്നു 2020 ജൂലൈയില്‍ ദേശീയ ഹരിത െ്രെടബ്യൂണലിന്റെ ഉത്തരവ്.

സ്‌ഫോടനം നടത്തുന്ന ക്വാറികള്‍ 200 മീറ്ററിനപ്പുറത്തും അല്ലാത്ത ക്വാറികള്‍ക്ക് 100 മീറ്ററുമായിരുന്നു പരിധി. ദൂരപരിധി 50 മീറ്ററാക്കി കുറച്ചുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനവും ജൂലൈയിലെ ഉത്തരവിലൂടെ ഹരിത െ്രെടബ്യൂണല്‍ റദ്ദാക്കിയിരുന്നു. െ്രെടബ്യൂണലിന്റെ ഈ തീരുമാനങ്ങള്‍ മരവിപ്പിച്ച കേരള ഹൈക്കോടതി വിധിയാണ് സുപ്രീംകോടതി ഇന്നലെ സ്‌റ്റേ ചെയ്തത്. ഇതോടെ ഹരിത െ്രെടബ്യൂണല്‍ ഉത്തരവ് അനുസരിച്ചേ തല്‍ക്കാലം കേരളത്തില്‍ ക്വാറികള്‍ പ്രവര്‍ത്തിപ്പിക്കാനാകു. 

ക്വാറികള്‍ക്ക് 50 മീറ്റര്‍ പരിധി നിശ്ചയിച്ചുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വന്ന ഒരു പരാതി കേസായി പരിഗണിച്ചായിരുന്നു ദേശീയ ഹരിത െ്രെടബ്യൂണല്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. ഹരിത െ്രെടബ്യൂണല്‍ വിധി റദ്ദാക്കിയ ഹൈക്കോടതി !ഡിവിഷന്‍ ബെഞ്ച് നിലവില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്ക് സംരക്ഷണം ഉറപ്പാക്കിയിരുന്നു. എന്നാല്‍  ലൈസന്‍സ് പുതുക്കുമ്പോള്‍ 200 മീറ്റര്‍ പരിധി എന്ന നിബന്ധന എടുത്തുകളഞ്ഞില്ല. ഇതിനെതിരെ സുപ്രീംകോടതിയിലെത്തിയ ക്വാറി ഉടമകള്‍ക്കാണ് തിരിച്ചടിയേറ്റത്. ഹരിത െ്രെടബ്യൂണല്‍ ഉത്തരവ് സ്‌റ്റേ ചെയ്യാതിരുന്ന സുപ്രീംകോടതി തീരുമാനം അതിനാല്‍ സര്‍ക്കാരിനും തിരിച്ചടിയാണ്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ജൂണ്‍ 29 തിങ്കളാഴ്ച പ്രൈവറ്റ് ബസ് ഉടമകളും തൊഴിലാളികളും കലക്ടറേറ്റ് മാര്‍ച്ച് നടത്തും
  • ദേശീയ വൈദ്യുതി സുരക്ഷാവാരം: ജൂണ്‍ 26 മുതല്‍ ഒരാഴ്ച
  • പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 28ന്; ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും
  • ആവശ്യത്തിന് ജീവനക്കാരില്ല: ബില്ലിംഗ് കൗണ്ടറില്‍ തിരക്കോട് തിരക്ക്
  • കൊട്ടിയൂരില്‍ നിന്ന് തിരിച്ചെത്തിയ മുതിരേരിവാള്‍ 26 ന് വാളറയിലേക്ക് മാറ്റും
  • കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ അപേക്ഷിക്കാം
  • ചികിത്സ നിഷേധിച്ച സംഭവം; പ്രതിഷേധവുമായി ബിജെപി
  • മുഹറം അവധി ജൂണ്‍ 26 വെള്ളിയാഴ്ച; വ്യാഴം പ്രവൃത്തി ദിനം
  • ആദിവാസി ബാലികയ്ക്ക് ചികിത്സ നിഷേധിച്ചതായി പരാതി; മാനന്തവാടി മെഡിക്കല്‍ കോളേജ് ഓര്‍ത്തോ വിഭാഗത്തിനെതിരെ പിതാവിന്റെ പരാതി
  • ഓപ്പറേഷന്‍ തൂഫാന്‍ ; 53 ഗ്രാമോളം എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show