OPEN NEWSER

Thursday 16. Apr 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46759 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

  • National
28 Aug 2021

 

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 46759 കൊവിഡ് കേസുകളും 509 മരണങ്ങളുമെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. കേരളത്തില്‍ 24 മണിക്കൂറിനിടെ 32801 കേസുകളും 179 മരണവുമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യത്ത് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത് 31374 രോഗികളാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സജീവ കേസുകളുടെ എണ്ണം 359775 ആയി. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 32649947 ആയി. 24 മണിക്കൂറിനിടെ 10335290 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. ഇതോടെ ആകെ നല്‍കിയ വാക്‌സിന്‍ ഡോസുകളുടെ എണ്ണം 622989134 ആയി.

രാജ്യത്ത് ആകെ 3,26,49,947 പേര്‍ക്കാണ് ഇതുവരെ കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. അതില്‍ തന്നെ ആകെ 3,18,52,802 പേര്‍ രോഗമുക്തി നേടി കഴിഞ്ഞു. നിലവില്‍ കൊവിഡ് രോഗബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നത് 3,59,775 പേരാണ്. കൂടാതെ ഇതുവരെ 4,37,370 പേര്‍ കൊവിഡ് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടിട്ടുണ്ട്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • അനധികൃത വില്‍പ്പനക്കായി സൂക്ഷിച്ച 52 ലിറ്ററോളം മാഹി മദ്യം പിടികൂടി.
  • ഗുണ്ടല്‍പേട്ടില്‍ മലയാളി കുടുംബം സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം; ഒരു കുട്ടിക്ക് ഗുരുതര പരിക്ക്
  • ജലാശയങ്ങളില്‍ ജാഗ്രത വേണം; അവധിക്കാല മുന്നറിയിപ്പുമായി വയനാട് പോലീസ്
  • വിഷുവിപണി ഉണര്‍ന്നു; കൃഷ്ണവിഗ്രഹങ്ങള്‍ക്കും പ്ലാസ്റ്റിക് കൊന്നപ്പൂക്കള്‍ക്കും വന്‍ ഡിമാന്റ്
  • ചൂട് ഉയരുന്നു; പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം
  • 'വിദ്യാവാഹിനി' പദ്ധതി: വാടക കുടിശ്ശിക ലഭിച്ചില്ല;തൊഴിലാളികള്‍ പ്രതിസന്ധിയില്‍
  • പോക്‌സോ കേസ് ; ലഹരി നല്‍കി ലൈംഗികാതിക്രമം നടത്തിയ യുവാവിന് 27 വര്‍ഷം തടവും പിഴയും; ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്
  • താപനില ക്രമാതീതമായി ഉയരുന്നു: വളര്‍ത്തുമൃഗങ്ങളുടെ ആരോഗ്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് മൃഗസംരക്ഷണ വകുപ്പ്
  • ചൂടുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടക്കുന്നു: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
  • പോക്‌സോ കേസ്: അസി.വികാരിയെ റിമാന്റ് ചെയ്തു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show