ഇരുചക്രവാഹനമിടിച്ച് കാല്‍നടയാത്രികന്‍ മരണപ്പെട്ടു
കാട്ടിമൂല: ബൈക്ക് ഇടിച്ച് കാല്‍നട യാത്രികന്‍ മരിച്ചു. കാട്ടിമൂല ആനിമൂട്ടില്‍ ജോസ് (75) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഏഴിന് കാട്ടിമൂലയില്‍ വെച്ചാണ് അപകടമുണ്ടായത്. റോഡരികിലൂടെ വീട്ടിലേക്ക് നടന്നു പോകുമ്പോള്‍ മാനന്തവാടി ഭാഗത്ത് നിന്ന് അതിവേഗം എത്തിയ ബൈക്ക് ഇദ്ദേഹത്തെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.തുടര്‍ന്ന് മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഭാര്യ: മേരി. മക്കള്‍: സജേഷ്, റജീഷ്, ഡൈനീസ്, റനീഷ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍