OPEN NEWSER

Thursday 25. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മൂന്നാം ഡോസ് കൊവിഡ് വാക്‌സിന്‍; സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശമില്ലെന്ന് കേന്ദ്രം

  • National
17 Aug 2021

 

ഡല്‍ഹി: മൂന്നാം ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കുന്നതില്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മൂന്നാം ഡോസ് വാക്‌സിന് അനുമതി ആവശ്യപ്പെട്ട് കണ്ണൂര്‍ സ്വദേശി ഗിരികുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. കൊവാക്‌സിന് സൗദിയില്‍ അംഗീകാരമില്ലാത്തതിനാല്‍ മൂന്നാം ഡോസ് വാക്‌സിനെടുക്കാന്‍ അനുമതി വേണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.രണ്ട് കൊവാക്‌സിന്‍ ഡോസുകള്‍ എടുത്തവര്‍ക്ക് മൂന്നാമതൊരു ഡോസ് വാക്‌സിനെടുക്കാന്‍ സാധിക്കുമോയെന്ന ചോദ്യത്തിന് ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം ലഭിച്ചിട്ടില്ലെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ മറുപടി നല്‍കിയത്.ഇക്കാര്യത്തില്‍ പരീക്ഷണങ്ങള്‍ നടക്കുന്നതേയുള്ളൂ എന്നും കൃത്യമായ മറുപടി ഇപ്പോള്‍ നല്‍കാനാകില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ ബോധ്യപ്പെടുത്തി.ഹര്‍ജി വിശദമായി പരിഗണിക്കാന്‍ ഈ മാസം 28 ലേക്ക് മാറ്റി. നേരത്തെ കൊവാക്‌സിന്‍ എടുത്തതിനെ തുടര്‍ന്നാണ് സൗദിയിലേക്ക് പോകാന്‍ കണ്ണൂര്‍ സ്വദേശിയായ ഗിരികുമാറിന് നിയമതടസം നേരിട്ടത്. തുടര്‍ന്നാണ് മൂന്നാം ഡോസ് വാക്‌സിന്‍ എന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ജൂണ്‍ 29 തിങ്കളാഴ്ച പ്രൈവറ്റ് ബസ് ഉടമകളും തൊഴിലാളികളും കലക്ടറേറ്റ് മാര്‍ച്ച് നടത്തും
  • ദേശീയ വൈദ്യുതി സുരക്ഷാവാരം: ജൂണ്‍ 26 മുതല്‍ ഒരാഴ്ച
  • പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 28ന്; ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും
  • ആവശ്യത്തിന് ജീവനക്കാരില്ല: ബില്ലിംഗ് കൗണ്ടറില്‍ തിരക്കോട് തിരക്ക്
  • കൊട്ടിയൂരില്‍ നിന്ന് തിരിച്ചെത്തിയ മുതിരേരിവാള്‍ 26 ന് വാളറയിലേക്ക് മാറ്റും
  • കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ അപേക്ഷിക്കാം
  • ചികിത്സ നിഷേധിച്ച സംഭവം; പ്രതിഷേധവുമായി ബിജെപി
  • മുഹറം അവധി ജൂണ്‍ 26 വെള്ളിയാഴ്ച; വ്യാഴം പ്രവൃത്തി ദിനം
  • ആദിവാസി ബാലികയ്ക്ക് ചികിത്സ നിഷേധിച്ചതായി പരാതി; മാനന്തവാടി മെഡിക്കല്‍ കോളേജ് ഓര്‍ത്തോ വിഭാഗത്തിനെതിരെ പിതാവിന്റെ പരാതി
  • ഓപ്പറേഷന്‍ തൂഫാന്‍ ; 53 ഗ്രാമോളം എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show