OPEN NEWSER

Thursday 13. Nov 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

രാജ്യത്ത് 24 മണിക്കൂറിനിടെ 38667 പുതിയ കൊവിഡ് കേസുകള്‍

  • National
14 Aug 2021

 

രാജ്യത്ത് 24 മണിക്കൂറിനിടെ 38667 പുതിയ കൊവിഡ് കേസുകള്‍. ഇന്നലത്തേക്കാള്‍ 3.6 ശതമാനം കുറവ്. വാരാന്ത്യ പോസിറ്റിവിറ്റി നിരക്ക് 2.05%. അതേസമയം, സജ്ജീവ രോഗികളുടെ എണ്ണത്തില്‍ നേരിയ ഉയര്‍ച്ച ഉണ്ടായിട്ടുണ്ട്. 3,87,673 ആക്ടീവ് കൊവിഡ് കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്. കഴിഞ്ഞദിവസം 35,743 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. 3,13,38,088 പേര്‍ക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.കഴിഞ്ഞ 24 മണിക്കൂറിനിടെ 478 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ 4,30,732 ആയി ഉയര്‍ന്നു. ഇതുവരെ 53,61,89,903 വാക്‌സിനേഷനാണ് രാജ്യത്ത് നടത്തിയിരിക്കുന്നത്. 63,80,937 കൊവിഡ് വാക്‌സിനുകളാണ് 24 മണിക്കൂറിനുള്ളില്‍ എടുത്തത്.

രാജ്യത്ത് കൊവിഡ് പരിശോധന കഴിഞ്ഞദിവസങ്ങളില്‍ വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,29,798 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നലത്തെ കണക്കുകള്‍ കൂടി ചേര്‍ന്നതോടെ ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 49,17,00,577 ആയി ഉയര്‍ന്നെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് വ്യക്തമാക്കി.

അതേസമയം കേരളത്തില്‍ വെള്ളിയാഴ്ച 20,452 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 114 മരണങ്ങളാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,501 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.35 ആണ്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മതിയായ രേഖകളില്ലാതെ കടത്തിയ 36 ലക്ഷം രൂപ പിടികൂടി
  • തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; മാതൃകാ പെരുമാറ്റ ചട്ടം പാലിക്കണം: വയനാട് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ
  • തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വന്‍ കുഴല്‍പ്പണ വേട്ട; 87 ലക്ഷത്തോളം രൂപ പിടികൂടി.
  • എക്‌സൈസ് റെയിഡില്‍ വന്‍ മാഹി മദ്യ ശേഖരം പിടികൂടി: 108 ലിറ്റര്‍ മാഹിമദ്യം ഒളിപ്പിച്ചത് വീട്ടില്‍ പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറയില്‍ :ഒരാള്‍ അറസ്റ്റില്‍ :
  • വീണ്ടും കുതിച്ച് സ്വര്‍ണവില, ഒറ്റയടിക്ക് വര്‍ധിച്ചത് 1800 രൂപ
  • തദ്ദേശ തെരഞ്ഞെടുപ്പ്; എല്‍ഡിഎഫ് ചരിത്രവിജയം നേടുമെന്ന് കെ.റഫീഖ്
  • ആശുപത്രി പരിസരത്ത് വെച്ച് ഡോക്ടറെ മര്‍ദ്ദിച്ചതായി പരാതി.
  • പോക്‌സോ കേസില്‍ പ്രതിക്ക് കഠിന തടവും പിഴയും
  • റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം; ഒളിവിലായിരുന്നയാള്‍ പിടിയില്‍
  • പോലീസ് ഉദ്യോഗസ്ഥരെ അക്രമിച്ചയാള്‍ റിമാന്‍ഡില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show