വാഹനാപകടത്തില്‍ യുവാക്കള്‍ക്ക് പരിക്ക്

വെള്ളമുണ്ട: വെള്ളമുണ്ട കണ്ടത്തുവയലില്‍ സ്‌ക്കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരുക്കേറ്റു. കുറ്റിയാടി കക്കട്ടില്‍ കൈവേരി സ്വദേശികളായ ഹരിശങ്കര്‍ (18), കാര്‍ത്തിക് (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും വയനാട് ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. കക്കട്ടില്‍ എസ്.എന്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണ്.വയനാട് സന്ദര്‍ശിക്കാനായി കൂട്ടുകാരുമൊത്ത് എത്തിയതായാണ് ആദ്യ വിവരം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍