വയനാട് ചുരത്തില്‍ വാഹനാപകടം; ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെട്ടു

താമരശ്ശേരി: വയനാട് ചുരത്തില്‍ ഒമ്പതാം വളവിന് താഴ് ഭാഗത്തായി കെ.എസ്.ആര്‍.ടി.സി ബസ്സും, ചരക്ക് ലോറിയും കൂട്ടിയിടിച്ച് ഗതാഗതം പൂര്‍ണ്ണമായി സ്തംഭിച്ചു. രാവിലെ എട്ടരയോടെ ആയിരുന്നു അപകടം. സുല്‍ത്താന്‍ ബത്തേരി കെ.എസ്.ആര്‍.ടി.സി ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ആര്‍ക്കും സാരമായ പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. ക്രെയിന്‍ സ്ഥലത്തെത്തി വാഹനങ്ങള്‍ മാറ്റാനുള്ള ശ്രമം ആരംഭിച്ചതായി യാത്രക്കാര്‍ പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍