പി.വി. സിന്ധു സെമിയില്‍

ബാഡ്മിന്റണ്‍ ക്വാര്‍ട്ടറില്‍ ജപ്പാന്‍ താരത്തെ തോല്‍പ്പിച്ച് പി.വി. സിന്ധു ക്വാര്‍ട്ടറില്‍ ജപ്പാന്റെ യമാഗുച്ചിയെ 2113, 22, 20 എന്ന സ്‌കോറില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചു. റിയോ ഒളിംപിക്‌സില്‍ വെള്ളി മെഡല്‍ ജേതാവാണ് പി.വി. സിന്ധു.തുടര്‍ച്ചയായി രണ്ട് ഒളിമ്പിക്‌സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന നേട്ടമാണ് ഇന്നത്തെ ക്വാര്‍ട്ടര്‍ പോരാട്ടത്തിനപ്പുറം സിന്ധുവിനെ കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഡെന്‍മാര്‍ക്ക് താരം മിയ ബ്ലിച്‌ഫെല്‍റ്റിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു തോല്‍പിച്ചാണ് സിന്ധു ക്വാര്‍ട്ടറിലെത്തിയത്. ലോക അഞ്ചാം നമ്പര്‍ താരമായ യമാഗുച്ചിയും ഏഴാം നമ്പര്‍ താരമായ പി.വി.സിന്ധുവും തമ്മിലുള്ള പത്തൊന്‍പതാം മത്സരമാണ് ഇന്ന് അരങ്ങേറിയത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍