OPEN NEWSER

Tuesday 13. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

രാജ്യത്ത് 43,509 പുതിയ കൊവിഡ് കേസുകള്‍; കേന്ദ്ര ആരോഗ്യ സംഘം കേരളത്തിലേക്ക്

  • National
29 Jul 2021

 

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 43,509 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 634 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 97.38 ശതമാനമാണ് രോഗമുക്തി നിരക്ക്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതില്‍ 50.69 ശതമാനം കൊവിഡ് കേസുകളും കേരളത്തിലാണ്. 22,056 പേര്‍ക്കാണ് കേരളത്തില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചത്.

അതെസമയം കൊവിഡ് രോഗവ്യാപനം തടയുന്നതിനുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തല്‍ കേന്ദ്ര ആരോഗ്യ സംഘം കേരളത്തില്‍ എത്തുന്നു. എന്‍ സി ഡി സി ഡയറക്ടറുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് എത്തുക. രോഗവ്യാപനം കുറയാതെ നില്‍ക്കുന്ന സാഹചര്യത്തിലാണു കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനം.

രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന പ്രതിദിന കേസുകളില്‍ 50 ശതമാനത്തില്‍ അധികവും കേരളത്തിലാണ്. പ്രതിദിന കേസുകളുടെ എണ്ണത്തിലും വര്‍ധനയുണ്ട്. ഈയൊരു പശ്ചാത്തലത്തിലാണ് കേന്ദ്രസംഘം വീണ്ടും എത്തുന്നത്.

സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പരിശോധനയാണ് നടന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,96,902 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.2 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ആകെ 2,67,33,694 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 131 മരണങ്ങളാണ് കൊവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ആകെ മരണം 16,457 ആയി.

22,056 പേര്‍ക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3931, തൃശൂര്‍ 3005, കോഴിക്കോട് 2400, എറണാകുളം 2397, പാലക്കാട് 1649, കൊല്ലം 1462, ആലപ്പുഴ 1461, കണ്ണൂര്‍ 1179, തിരുവനന്തപുരം 1101, കോട്ടയം 1067, കാസര്‍ഗോഡ് 895, വയനാട് 685, പത്തനംതിട്ട 549, ഇടുക്കി 375 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ലഹരി വില്‍പ്പനക്കാരെയും കണ്ണികളെയും പിന്തുടര്‍ന്ന് പിടികൂടി വയനാട് പോലീസ്; കോട്ടൂരില്‍ എം.ഡി.എം.എ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍
  • പി.എം. സൂര്യഘര്‍ പദ്ധതി: ബോധവത്ക്കരണ ക്യാമ്പ് 15ന്
  • ദേവികയുടെ മരണത്തിനിടയാക്കിയ വാഹനാപകടം: കര്‍ശന നടപടി സ്വീകരിക്കണം; കുടുംബത്തിന് ആവശ്യമായ സഹായം ഉറപ്പാക്കണം: മന്ത്രി ടി.സിദ്ദിഖ്
  • പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക്‌നേരെ നഗ്‌നതാ പ്രദര്‍ശനം; യുവാവിന് തടവും പിഴയും
  • വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലാബ് പരിശോധനാഫലം വൈകുന്നു; രോഗികള്‍ ദുരിതത്തില്‍
  • വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലാബ് പരിശോധനാഫലം വൈകുന്നു; രോഗികള്‍ ദുരിതത്തില്‍
  • ലക്കിടിയിലെ റിസോര്‍ട്ടില്‍ കഞ്ചാവ് കണ്ടെത്തി; ജീവനക്കാരന്‍ അറസ്റ്റില്‍, ഉടമയ്‌ക്കെതിരെയും കേസ്
  • ലക്കിടിയിലെ റിസോര്‍ട്ടില്‍ കഞ്ചാവ് കണ്ടെത്തി; ജീവനക്കാരന്‍ അറസ്റ്റില്‍, ഉടമയ്‌ക്കെതിരെയും കേസ്
  • ബത്തേരി ബീനാച്ചിയില്‍ ട്രാവലര്‍ ലോറിയിലിടിച്ച് മറിഞ്ഞു; രണ്ട് മരണം, വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
  • കനറാ ബാങ്കിലെ മുക്കുപണ്ട പണയ തട്ടിപ്പ്; അപ്രൈസര്‍ അറസ്റ്റില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show