കാര്‍ഷിക യന്ത്രങ്ങള്‍ ഉപയോഗശൂന്യമാകുന്നു.
അപ്പപ്പാറ: 2010-2015 കാലയളവില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും അപ്പപ്പാറ ഇളമ്പിലാശ്ശേരി ദീപം കുടുംബശ്രീക്ക് അനുവദിച്ചു നല്കിയ കാര്‍ഷിക ഉപകരണങ്ങളാണ് ഉപയോഗശൂന്യമായി നശിക്കുന്നത്. മെതിയന്ത്രം, ടില്ലര്‍, പുല്ലുവെട്ടി യന്ത്രം, തെങ്ങുകയറ്റ യന്ത്രം എന്നീ കാര്‍ഷിക ഉപകരണങ്ങളാണ് ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും ദീപം കുടുംബശ്രീക്ക് അനുവദിച്ചു നല്‍കിയത്. കിട്ടിയസമയത്ത് കുറച്ചുകാലം ഉപയോഗിച്ച് പോന്നു എന്നല്ലാതെ വര്‍ഷങ്ങളായി മഴയും, വെയിലും കൊണ്ട് നശിക്കുകയാണ് യന്ത്രങ്ങള്‍. കേടായത്മൂലമാണ് ഉപകരണങ്ങള്‍ പ്രവര്ത്തിപ്പിക്കാതിരിക്കുന്നതെന്നാണ് പറയുന്നത്.തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ പാടശേഖരമായ അരമംഗലം,ആക്കൊല്ലി പാടശേഖരങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാകുന്ന കാര്‍ഷിക ഉപകരണങ്ങളാണ് ആര്‍ക്കും പ്രയോജനമില്ലാതെ നശിക്കുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍