മുട്ടില്‍ മരംമുറി; അഗസ്റ്റിന് സഹോദരന്മാര് പോലീസ് പിടിയില്‍
കല്‍പ്പറ്റ: മുട്ടില്‍ വിവാദ മരംമുറിയുമായി ബന്ധപ്പെട്ട് പ്രതികളായ അഗസ്റ്റിന് സഹോദരന്മാരെ പോലീസ് കസ്റ്റഡിയിലെടുത്തതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കുറ്റിപ്പുറം മിനിപമ്പയില്‍ വെച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ്പ്രാഥമിക വിവരം. ആന്റോ അഗസ്റ്റിന്, റോജി അഗസ്റ്റിന്, ജോസുകുട്ടി അഗസ്റ്റിന് എന്നിവരാണ് പോലീസ് പിടിയിലായതായി സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയത്. അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയില്ല. ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ ആലുവ പോലീസ് ക്ലബിലേക്ക് കൊണ്ടുവരുമെന്നാണ് അറിയുന്നത്. പ്രതികളുടെ മാതാവ് ഇന്ന് മരണപ്പെട്ടിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍