OPEN NEWSER

Monday 05. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മരം മുറി ഉത്തരവില്‍ ആശങ്കയുണ്ടെന്ന് ഹൈക്കോടതി.

  • Keralam
26 Jul 2021

 

തിരുവന്തപുരം: നിലവിലുള്ള നിയമത്തിന് വിരുദ്ധമായി സര്‍ക്കാര്‍ ഉത്തരവുകള്‍ ഇറക്കുന്നത് ആശങ്കജനകമാണെന്ന് ഹൈക്കോടതി.കേസിലെ മുഖ്യപ്രതികളായ റോജി അഗസ്റ്റിനും ആന്റോ അഗസ്റ്റിനും മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് കൊണ്ടുള്ള ഉത്തരവിലാണ് സര്‍ക്കാരിനെതിരായ ഹൈക്കോടതി പരാമര്‍ശം. മുട്ടില്‍ നിന്ന് മുറിച്ച് കടത്തിയത് സര്‍ക്കാരിന്റെ ഈട്ടിയാണെന്നും പട്ടയ രേഖകള്‍ പരിശോധിച്ച് ഹൈക്കോടതി കണ്ടെത്തി.മരംമുറി സംഭവത്തിലെ യഥാര്‍ത്ഥ കുറ്റവാളി സര്‍ക്കാരാണെന്ന പ്രതികളുടെ നിലപാടിന് ഒരു ജാമ്യ ഹര്‍ജിയില്‍ മറുപടി പറയുന്നില്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് സര്‍ക്കാര്‍ നടപടി യിലുള്ള ആശങ്ക ഹൈക്കോടതി രേഖപ്പെടുത്തിയത്.സര്‍ക്കാരിന് മുന്‍കാല പ്രാബല്യത്തോടെ പോലും ഏത് നീയമത്തിലും ഭേദഗതി വരുത്താന്‍ അധികാരം ഉണ്ട്.പക്ഷെ നിലവിലുള്ള നീയമങ്ങള്‍ക്ക് വിരുദ്ധമായി ഉത്തരവുകള്‍ ഇറക്കാന്‍ കഴിയില്ല.ഇവിടെ അത്തരത്തില്‍ ഉത്തരവ് ഇറക്കിയത് ആശങ്കപ്പെടുത്തിയെന്നും ഹൈക്കോടതി വ്യക്തമാക്കി.പട്ടയ ഭൂമിയില്‍ തങ്ങള്‍ക്ക് അവകാശപ്പെട്ട ഈട്ടി തടിയാണ് മുറിച്ചതെന്ന റോജി അഗസ്റ്റിന്റെയും ആന്റെ അഗസ്റ്റിന്റെയും വാദം ഹൈക്കോടതി തള്ളി.മരം മുറി നടന്ന ഭൂമിയിലെ പട്ടയ രേഖകള്‍ പരിശോധിച്ച കോടതിക്ക് ഇതില്‍ നിലനിന്നിരുന്ന മൂന്ന് ഈട്ടി മരങ്ങളും സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിയതാണെന്നും ബോധ്യപ്പെട്ടു.പ്രതികള്‍ മുറിച്ചത് സര്‍ക്കാരിന്റെ ഈട്ടിയാണ്.ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കേസിലെ പ്രതികള്‍ പല രേഖകളിലും കൃത്രിമം നടത്തിയെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.വില്ലേജ് ഓഫീസര്‍ പ്രതികളുടെ താളത്തിനൊത്ത് തുള്ളിയെന്നും കോടതി വിമര്‍ശിച്ചു.മരം മുറിക്കേസില്‍ െ്രെകംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷണം നടത്തുന്നുണ്ടെങ്കിലും പ്രതികളെ ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല.സര്‍ക്കാര്‍ മുതലാണ് ഇവര്‍ മുറിച്ച് കടത്തിയതെന്ന കോടതിയുടെ കണ്ടെത്തല്‍ കേസിന്റെ ഗൗരവം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.ഇതിനിടെ പട്ടയ ഭൂമിയിലെ മരം മുറിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.മരം മുറിക്കുള്ള റവന്യൂ ഉത്തരവ് റദ്ദാക്കിയതിനെതിരെ മൂന്നാര്‍ അതിജീവന പോരാട്ട വേദി നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് തള്ളിയത്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പുല്‍പ്പള്ളിയിലെ കൊലപാതകം: രണ്ട് പേര്‍ അറസ്റ്റില്‍
  • 2 കിലോയോളം കഞ്ചാവുമായി യുവാവ് പിടിയില്‍
  • വയനാട് ജില്ലാതല പട്ടയ മേള നാളെ ; മന്ത്രി ടി.സിദ്ദീഖ് ഉദ്ഘാടനം ചെയ്യും
  • യുവാവ് പുഴയില്‍ മുങ്ങി മരിച്ചു.
  • മദ്യലഹരിയില്‍ തര്‍ക്കം: രണ്ടുപേര്‍ക്ക് വെട്ടേറ്റു; ഒരാള്‍ മരിച്ചു; പ്രതികള്‍ പിടിയില്‍
  • മദ്യലഹരിയില്‍ തര്‍ക്കം: രണ്ടുപേര്‍ക്ക് വെട്ടേറ്റു; പ്രതികള്‍ പിടിയില്‍
  • തെരഞ്ഞെടുപ്പിന് ഓടിയ വാഹനങ്ങളുടെ കുടിശ്ശിക തുക അനുവദിച്ച് ധനവകുപ്പ്
  • മാനന്തവാടി ഫയര്‍ സ്‌റ്റേഷന് ശാപമോക്ഷം ;പുതിയ കെട്ടിടത്തിന് ഫണ്ട് അനുവദിച്ചു
  • വയനാട് ജില്ലയിലെ ആദ്യ സ്മാര്‍ട്ട് കൃഷിഭവന്‍ മുട്ടിലില്‍ ഉദ്ഘാടനം ചെയ്തു
  • കര്‍ഷകര്‍ക്കുള്ള മുഴുവന്‍ സേവനങ്ങളും സ്മാര്‍ട്ട് കാര്‍ഡ് വഴി ലഭ്യമാക്കും: മന്ത്രി അഡ്വ ടി സിദ്ദീഖ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show