OPEN NEWSER

Thursday 24. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഒളിമ്പിക്‌സ് : ഹോക്കിയില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം

  • International
24 Jul 2021

ഹോക്കിയില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ന്യൂസിലന്‍ഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍പ്പിച്ചത്.ഇന്ത്യയ്ക്ക് വേണ്ടി ഹര്‍മന്‍ പ്രീത് സിംഗ് രണ്ട് ഗോള്‍ നേടി. രുബീന്ദ്ര പാല്‍ സിംഗ് ഒരു ഗോള്‍ നേടി. മത്സരത്തിന്റെ ആദ്യം ന്യുസീലാന്‍ഡ് ഗോള്‍ നേടിയിരുന്നെങ്കിലും ആദ്യ ക്വാര്‍ട്ടറില്‍ തന്നെ ഇന്ത്യ തിരിച്ചടിച്ചു. പിന്നീട് ഇന്ത്യയുടെ ആദിപത്യമായിരുന്നു. കൊച്ചി സ്വദേശിയായ പി.ആര്‍ ശ്രീജേഷിന്റെ പ്രകടനവും ശ്രദ്ധേയമായിരുന്നു.

ടോക്യോ ഒളിമ്പിക്‌സില്‍ ആദ്യ സ്വര്‍ണം ചൈനയാണ് കരസ്ഥമാക്കിയത്. വനിതകളുടെ പത്ത് മീറ്റര്‍ എയര്‍ റൈഫിളിലാണ് സ്വര്‍ണ നേട്ടം. ചൈനയുടെ യാങ് കിയാംഗ് ആണ് ഈ ഒളിമ്പിക്‌സിലെ ആദ്യ സ്വര്‍ണം കരസ്ഥമാക്കിയത്. റഷ്യയ്ക്കാണ് വെള്ളി. സ്വിറ്റ്‌സര്‍ലന്‍ഡിനാണ് വെങ്കലം.

അതേസമയം, അമ്പെയ്ത്ത് മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യ ക്വാര്‍ട്ടറിലെത്തി. ദീപിക കുമാരിപ്രവീണ്‍ ജാദവ് സഖ്യം ചൈനീസ് തായ്‌പെയ് സഖ്യത്തെ തോല്‍പ്പിച്ചു. അടുത്ത എതിരാളികള്‍ കരുത്തരായ ദക്ഷിണ കൊറിയയാണ്. ഒളിമ്പിക്‌സ് ഉദ്ഘാടനത്തിന് ശേഷമുള്ള ആദ്യ മെഡല്‍ പോരാട്ടത്തിലാണ് ഇന്ത്യന്‍ സഖ്യം ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരിക്കുന്നത്. അമ്പെയ്ത്തില്‍ മെഡല്‍ പ്രതീക്ഷ പകരുന്ന പ്രകടനമാണ് ഇന്ത്യന്‍ താരങ്ങളായ ദീപിക കുമാരിയും പ്രവീണ്‍ ജാദവും കാഴ്ചവച്ചത്. അവസാന സെറ്റ് വരെ ആവേശോജ്വലമായ മത്സരത്തിനൊടുവിലാണ് ഇന്ത്യ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ദീപിക കുമാരിയുടെ പ്രകടനമാണ് ഇന്ത്യയെ തുണച്ചത്. മൂന്ന് ശ്രമങ്ങള്‍ ഒഴികെ ബാക്കിയെല്ലാ ശ്രമങ്ങളിലും കൃത്യം പത്ത് പോയിന്റ് കണ്ടെത്തിയ ദീപിക കുമാരിയുടെ പ്രകടനമാണ് ചൈനീസ് സഖ്യത്തെ തളച്ചത്.

അല്‍പസമയത്തിന് ശേഷം തന്നെ ക്വാര്‍ട്ടര്‍ മത്സരവും, ശേഷം ഫൈനല്‍ മത്സരങ്ങളും ആരംഭിക്കും. ഇന്ത്യ ഏറെ പ്രതീക്ഷ വയ്ക്കുന്ന ഇനമാണ് അമ്പെയ്ത്ത്. ലോക ഒന്നാം നമ്പര്‍ താരമാണ് ദീപിക കുമാരി. പരിചയ സമ്പന്ന കുറഞ്ഞ, ആദ്യമായി ഒളിമ്പിക്‌സില്‍ എത്തുന്ന താരമാണ് പ്രവീണ്‍ ജാദവ്.

അതേസമയം, ഇന്ത്യന്‍ വനിതാ ഹോക്കി മത്സരവും ഇന്ന് നടക്കും. 2016 റിയോ ഗെയിംസില്‍ 36 വര്‍ഷത്തിനിടെ ആദ്യമായി ഒളിമ്പിക്‌സില്‍ പങ്കെടുത്ത ശേഷം ഇന്ത്യന്‍ വനിതാ ഹോക്കി ടീം ചരിത്രത്തില്‍ ആദ്യമായി ടോക്കിയോയില്‍ തുടര്‍ച്ചയായ രണ്ടാം ഒളിമ്പിക് ഗെയിംസില്‍ പങ്കെടുക്കാന്‍ ഒരുങ്ങുകയാണ്. റാണി രാംപാലിന്റെ നേതൃത്വത്തിലുള്ള ടീം ഒയി ഹോക്കി സ്‌റ്റേഡിയത്തില്‍ ലോക ഒന്നാം നമ്പര്‍ ടീമായ നെതര്‍ലാന്‍ഡിനെതിരെ നേരിടും.

ഇന്ത്യ ഇന്ന് പ്രതീക്ഷ വയ്ക്കുന്ന മറ്റ് മത്സരങ്ങള്‍ 49 കിലോ ഭാരദ്വഹനമാണ്. മീരഭായ് ഛാനുവാണ് ഇന്ത്യന്‍ താരം. ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയാണ് ഈ ഇനം. മറ്റൊന്ന് പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റലാണ്. ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനക്കാരനായ സൗരഭ് ചൗധരിയാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.

ഇന്നലെയായിരുന്നു ടോക്യോ ഒളിമ്പിക്‌സ് ഉദ്ഘാടനം. നാല് മണിക്കൂര്‍ നീളുന്നതായിരുന്നു ഉദ്ഘാടന ചടങ്ങ്. ഗ്രീക്ക് ടീമില്‍ തുടങ്ങി ആതിഥേയരായ ജപ്പാന്റെ സംഘത്തില്‍ എത്തുന്ന മാര്‍ച്ച് പാസ്റ്റില്‍ ഇരുപത്തൊന്നാമതായാണ് ഇന്ത്യ എത്തിയത്. ബോക്‌സിംഗ് താരം മേരി കോമും ഹോക്കി ക്യാപ്റ്റന്‍ മന്‍പ്രീത് സിംഗും നയിക്കുന്ന ഇന്ത്യന്‍ സംഘത്തില്‍ 28 പേര്‍ മാത്രമാണ് അണിനിരന്നത്. വിശ്വകായിക മാമാങ്കത്തില്‍ 42 വേദികളിലായി 11,200 കായിക താരങ്ങള്‍ പങ്കെടുക്കും.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • നിയമനടപടികളില്‍ വീഴ്ച: ആനക്കൊമ്പ് കേസിലെ പ്രതികളെ കോടതി വെറുതെവിട്ടു
  • വയനാട് ജില്ലയിലെ ക്വാറികള്‍, സാഹസിക ടൂറിസം സെന്ററുകള്‍, ട്രക്കിങ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കാന്‍ ഉത്തരവ്
  • പോളിങ് സ്‌റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അവധി
  • പോളിങ് സ്‌റ്റേഷനുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
  • പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കി ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവിന് തടവും പിഴയും; സംഭവശേഷം വിദേശത്തേക്ക് കടന്നു കളഞ്ഞ പ്രതിയെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പ്രകാരമാണ് പിടികൂടിയത്
  • സിപിഐഎം വിപുലീകൃത വയനാട് ജില്ലാ കമ്മിറ്റി 28,29 തീയതികളില്‍
  • വയനാടിനെ ആയുര്‍വേദ കേന്ദ്രമാക്കാന്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കും: എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍
  • സ്ഥിരം കഞ്ചാവ് വില്‍പ്പനക്കാരന്‍ പോലീസിന്റെ പിടിയില്‍ ; ഇയാളില്‍ നിന്ന് കഞ്ചാവും സിപ് ലോക്ക് കവറുകളും പണവും പിടിച്ചെടുത്തു
  • പൊതുജനാരോഗ്യ സംരക്ഷണം: സംയോജിത ഇടപെടലൊരുക്കാന്‍ ആരോഗ്യവകുപ്പ്
  • പോഷന്‍ ട്രാക്കറില്‍ ഗുണഭോക്താക്കളെ ചേര്‍ക്കുന്നതിലെ തടസ്സം അങ്കണവാടി മുഖേനയുള്ള പോഷകാഹാരവിതരണത്തെ ബാധിക്കുന്നു: ഭക്ഷ്യ കമ്മീഷന്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show