OPEN NEWSER

Thursday 16. Apr 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

രാജ്യത്ത് 35,342 പുതിയ കൊവിഡ് കേസുകള്‍; മരണനിരക്കിലും കുറവ്

  • National
23 Jul 2021

 

രാജ്യത്ത് 35,342 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 38,740 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നിരക്ക് 3,04,68,079 ആയി. പ്രതിദിന മരണനിരക്കില്‍ ആശ്വാസകരമായ കുറവാണ് ഇന്നുണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 483 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ കൊവിഡ് മരണസംഖ്യ 4,19,470 ആയി ഉയര്‍ന്നു. ഇന്നലെ 16,68,561 സാമ്പിളുകളാണ് പരിശോധിച്ചത്. 45,29,39,545 പരിശോധനകള്‍ ഇതുവരെ നടത്തിയതായി ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് വ്യക്തമാക്കി. 3,12,93,062 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കൊവിഡ് 19 ബാധിച്ചത്.

അതിനിടെ വാക്‌സിന്‍ ഉപയോഗത്തില്‍ കേരളത്തെ വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ഇന്നലെ രംഗത്തെത്തിയിരുന്നു. കേരളത്തിന് അനുവദിച്ച പത്തുലക്ഷം ഡോസ് വാക്‌സിന്‍ ഇതുവരെ സംസ്ഥാനം ഉപയോഗിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വാക്‌സിന്‍ ക്ഷാമം ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യമന്ത്രിക്ക് എംപിമാരായ ടിഎന്‍ പ്രതാപന്‍, ഹൈബി ഈഡന്‍ എന്നിവര്‍ നല്‍കിയ നിവേദനത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • അനധികൃത വില്‍പ്പനക്കായി സൂക്ഷിച്ച 52 ലിറ്ററോളം മാഹി മദ്യം പിടികൂടി.
  • ഗുണ്ടല്‍പേട്ടില്‍ മലയാളി കുടുംബം സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം; ഒരു കുട്ടിക്ക് ഗുരുതര പരിക്ക്
  • ജലാശയങ്ങളില്‍ ജാഗ്രത വേണം; അവധിക്കാല മുന്നറിയിപ്പുമായി വയനാട് പോലീസ്
  • വിഷുവിപണി ഉണര്‍ന്നു; കൃഷ്ണവിഗ്രഹങ്ങള്‍ക്കും പ്ലാസ്റ്റിക് കൊന്നപ്പൂക്കള്‍ക്കും വന്‍ ഡിമാന്റ്
  • ചൂട് ഉയരുന്നു; പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം
  • 'വിദ്യാവാഹിനി' പദ്ധതി: വാടക കുടിശ്ശിക ലഭിച്ചില്ല;തൊഴിലാളികള്‍ പ്രതിസന്ധിയില്‍
  • പോക്‌സോ കേസ് ; ലഹരി നല്‍കി ലൈംഗികാതിക്രമം നടത്തിയ യുവാവിന് 27 വര്‍ഷം തടവും പിഴയും; ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്
  • താപനില ക്രമാതീതമായി ഉയരുന്നു: വളര്‍ത്തുമൃഗങ്ങളുടെ ആരോഗ്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് മൃഗസംരക്ഷണ വകുപ്പ്
  • ചൂടുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടക്കുന്നു: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
  • പോക്‌സോ കേസ്: അസി.വികാരിയെ റിമാന്റ് ചെയ്തു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show