കണ്‍ടെയ്‌നര്‍ ലോറി അപകടത്തില്‍പ്പെട്ടു

തലപ്പുഴ: പാല്‍ച്ചുരത്തില്‍ കണ്‍ടെയ്‌നര്‍ ലോറി അപകടത്തില്‍പ്പെട്ടു. പാല്‍ച്ചുരത്തിലെ ആശ്രമം വളവിലാണ് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ലോറി അപകടത്തില്‍പ്പെട്ടത്. ഹൈദ്രാബാദില്‍ നിന്നും മാനന്തവാടി വഴി കണ്ണൂര്‍ വിമാന താവളത്തിലേക്ക് മദ്യം കയറ്റി പോകുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട് വാഹനം റോഡരികിലേക്ക് തെന്നി മാറുകയായിരുന്നു. ലോറിയുടെ പകുതിയിലേറെ ഭാഗം റോഡരികിലെ കാട്ടിലേക്ക് തെന്നിമാറി മണ്‍തിട്ടയില്‍ ഇടിച്ചു നിന്നു. ഇതിന് താഴെ വലിയ കൊക്കയാണ്. വാഹനത്തിന്റെ ഡ്രൈവര്‍ ഹൈദ്രാബാദ് സ്വദേശി കിരണ്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മുമ്പും പലതവണ പാല്‍ച്ചുരത്തിലെ ആശ്രമം വളവില്‍ വാഹനാപകടം നടന്നിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍