OPEN NEWSER

Saturday 17. Jan 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പി.എന്‍. പണിക്കര്‍ അനുസ്മരണം; ദേശീയ വായനോത്സവം ജൂണ്‍ 19 ന് തുടങ്ങും

  • Ariyippukal
16 Jun 2021

 

കല്‍പ്പറ്റ: പി.എന്‍. പണിക്കര്‍ അനുസ്മരണ ദേശീയ വായന മഹോത്സവം ജൂണ്‍ 19 ന് തുടങ്ങും. വായനാമഹോത്സവത്തിന്റെ 25-ാം വാര്‍ഷിക ചടങ്ങുകള്‍ കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത്തവണ ഓണ്‍ലൈനായാണ്  സംഘടിപ്പിക്കുക. 50 ലക്ഷം വീടുകളില്‍ കുട്ടികളും രക്ഷകര്‍ത്താക്കളും  വായനദിന പ്രതിജ്ഞയില്‍ പങ്കാളിയാകും. വായനദിനമായ ജൂണ്‍ 19 മുതല്‍ ജൂലൈ 18 വരെ ഒരു മാസം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് നടക്കുക. കുട്ടികളില്‍ വായനശീലവും ക്രിയാത്മകതയും പരിപോഷിപ്പിക്കുവാനുള്ള വിവിധ മത്സരങ്ങള്‍ നടക്കും. ക്വിസ്, പ്രസംഗ, ചിത്രരചന മത്സരങ്ങള്‍ ജില്ലാടിസ്ഥാനത്തില്‍ ഓണ്‍ലൈനായി സംഘടിപ്പിക്കും.

കുട്ടികളുടെ മാതൃഭാഷയിലുള്ള പ്രഭാഷണ ചാതുരിയും  നൈപുണ്യവും പരിപോഷിപ്പിക്കാന്‍  വാക്ക് മത്സരവും ഇത്തവണയുണ്ടാകും. ശ്രീകണ്ഠശ്വരം പത്മനാഭപിള്ളയുടെ ശബ്ദതാരാവലിയെ ആധാരമാക്കിയാണ് മത്സരം നടത്തുക. വായന മഹോത്സവം ഭാരത സര്‍ക്കാര്‍, നീതി ആയോഗ്, സംസ്ഥാന സര്‍ക്കാര്‍, ദേശീയ ഡിജിറ്റല്‍ ലൈബ്രറി, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍, ലൈബ്രറി കൗണ്‍സില്‍ എന്നിവര്‍ സംയുക്തമായാണ് ആചരിക്കുക. ദേശീയ തലത്തിലുള്ള വിദ്യാഭ്യാസ വിചക്ഷണന്മാര്‍ പങ്കെടുക്കുന്ന 25 വെബിനാറുകളും നടക്കും. www.pnpanickerfoundation.org എന്ന വെബ്‌സൈറ്റിലൂടെ ജൂണ്‍ 18  ന് ശേഷം വിദ്യാര്‍ത്ഥകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍:  9562402380

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കവര്‍ച്ചാ പ്ലാന്‍ തകര്‍ത്ത് പന്ത്രണ്ടംഗ ക്വട്ടേഷന്‍ കവര്‍ച്ചാസംഘത്തെ പൊക്കി വയനാട് പോലീസ്;ഇവരുടെ കാറില്‍ നിന്നും വ്യാജ നമ്പര്‍ പ്ലേറ്റുകളും കണ്ടെടുത്തു.
  • കോണ്‍ഗ്രസ് ഭവനപദ്ധതി; ഷാഫി പറമ്പില്‍ എം.പി കുന്നമ്പറ്റയിലെ ഭൂമി സന്ദര്‍ശിച്ചു;ജനങ്ങളുടെ ആശങ്ക വന്യമൃഗശല്യമല്ല, സി പി എം ശല്യം: ഷാഫി പറമ്പില്‍; മുഴുവന്‍ വീടുകളും പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് നല്‍കിയ വാ
  • കാര്‍ഷിക മേഖല സമ്പദ്‌വ്യവസ്ഥക്ക് അവിഭാജ്യ ഘടകം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
  • മനുഷ്യാവകാശ കമ്മീഷനില്‍ റിപ്പോര്‍ട്ട് : മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ലഭിച്ച സംഭാവന ദുരിതബാധിതര്‍ക്ക് നേരിട്ട് നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍
  • 11 ലിറ്റര്‍ വിദേശ മദ്യവുമായി ഒരാള്‍ അറസ്റ്റില്‍
  • അനധികൃത മദ്യവില്‍പ്പനക്കാരനെ എക്‌സൈസ് അറസ്റ്റ് ചെയ്തു
  • പുള്ളിമാനുകളുടെ ജഢവുമായി അഞ്ചംഗ വേട്ടസംഘം പിടിയില്‍
  • വയനാട് സ്വദേശി നൈക ഷൈജിത്ത് ജൂനിയര്‍ ഗാലക്റ്റിക് യൂണിവേഴ്‌സ് ഇന്ത്യ
  • മൂന്നരപ്പതിറ്റാണ്ടിന്റെ പാര്‍ട്ടി ബന്ധത്തിന് വിരാമം; സിപിഎം വിടുന്നതായി മുതിര്‍ന്ന നേതാവ് എ.വി ജയന്‍
  • പൂപ്പൊലി അന്താരാഷ്ട്ര പുഷ്പമേള സമാപിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show