നിയന്ത്രണംവിട്ട പിക്കപ്പ് ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു

ലക്കിടി: വയനാട് ചുരത്തിലെ എട്ടാം വളവില്‍ നിയന്ത്രണം വിട്ട പിക്കപ്പ് ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു. താമരശ്ശേരി ഭാഗത്ത് നിന്നും മീനങ്ങാടിയിലേക്ക് പോവുകയായിരുന്ന പിക്കപ്പ് ജീപ്പാണ് മറിഞ്ഞത്. ഇന്ന് വൈകിട്ട് 6 മണിയോടെയാണ് സംഭവം. എതിരെ വന്ന മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിലാണ് വാഹനം താഴ്ചയിലേക്ക് മറിഞ്ഞത്. വാഹനത്തില്‍ ഉണ്ടായിരുന്ന ആര്‍ക്കും പരിക്കുകളില്ല.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍