വ്യാപാരികള്‍ വീട്ടുപടിക്കല്‍ ക്യാമ്പയിന്‍ നടത്തി.
കല്‍പ്പറ്റ: ലോക്ക് ഡൗണിനെ തുടര്‍ന്ന് ദുരിതത്തിലായ ചെറുകിട വ്യാപാരികളുടെ ബുദ്ധിമുട്ടുകള്‍ സര്‍ക്കാരുകള്‍ക്ക് മുമ്പിലെത്തിക്കുന്നതിനായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'ഞങ്ങള്‍ക്കും ജീവിക്കണം' എന്ന മുദ്രാവാക്യത്തില്‍ വീട്ടുപടിക്കല്‍ ക്യാമ്പയിന്‍ നടത്തി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തകര്‍ച്ചയില്‍ നിന്നും തകര്‍ച്ചയിലേക്ക് പോകുന്ന വ്യാപാര മേഖലയ്ക്ക് വീണ്ടും കനത്ത പ്രഹരമാണ് ലോക്ക്ഡൗണെന്നും കടകള്‍ അടച്ചതോടെ ലക്ഷകണക്കിന് വ്യാപാരികളുടെയും തൊഴിലാളികളുടെയും കുടുംബങ്ങളാണ് പ്രതിസന്ധിയിലായതെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ്.ലോക്ക്ഡൗണ്‍ സമയത്തും കുത്തക കമ്പിനികള്‍ക്ക് ഓണ്‍ലൈന്‍ വ്യാപാരത്തിന് നല്‍കിയ അനുമതിപിന്‍വലിക്കുക,അടഞ്ഞ് കിടക്കുന്ന കടകളുടെ വാടകയും കറന്റ് ബില്ലും ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുക,ബാങ്ക് ലോണുകള്‍ക്ക് പലിശയിളവോടെ മൊറട്ടോറിയം പ്രഖ്യാപിക്കുക. ങടങഋ യൂണിറ്റുകളില്‍ കച്ചവടങ്ങളെയും ഉള്‍പ്പെടുത്തി ഇളവുകള്‍ അനുവദിക്കുക,അവശ്യസാധനങ്ങള്‍ ഒഴികയുള്ള കടകള്‍ക്ക് ആഴ്ച്ചയില്‍ 3 ദിവസം എങ്കിലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക,ലോക്ക് ഡൗണിന്റെ പേരില്‍ വ്യാപാരികള്‍ക്ക് നേരെ നടക്കുന്ന പോലീസ് അതിക്രമം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ശ്രദ്ധ ക്ഷണിക്കല്‍ ക്യാമ്പയിന്‍ നടത്തിയത്..