പുതിയിടത്ത് ടിപ്പര്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞു; 3 പേര്‍ക്ക് പരിക്ക്

തലപ്പുഴ:തലപ്പുഴ പുതിയിടത്ത് ടിപ്പര്‍ ലോറി റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് 3 പേര്‍ക്ക് പരിക്കേറ്റു. പ്രദേശവാസികളായ കരീം (44), ദിപീഷ് (41), ഡിന്‍സന്‍ (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂവരുടേയും പരിക്ക് സാരമുള്ളതല്ല. റോഡരികിലെ മണ്ണിടിഞ്ഞതാണ് അപകടത്തിന് കാരണം. ടിപ്പറിലെ മെറ്റല്‍ ലോഡ് ഇറക്കാന്‍ കൊണ്ടു പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍