OPEN NEWSER

Thursday 13. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് കാനഡയില്‍ വിലക്ക്

  • International
23 Apr 2021

ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാന സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ച് കാനഡ. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി. ഇന്ത്യയ്ക്ക് പുറമെ പാകിസ്താനില്‍ നിന്നുള്ള വിമാനങ്ങള്‍ക്കും കാനഡയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കനേഡിയന്‍ സര്‍ക്കാരിന്റേതാണ് തിരുമാനം.

കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയില്‍ നിന്നും കാനഡില്‍ എത്തിയ യാത്രക്കര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് താത്കാലികമായി വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്. വാണിജ്യ, സ്വകാര്യ യാത്രാ വിമാനങ്ങള്‍ക്കെല്ലാം വിലക്ക് ബാധകമാണ്. എന്നാല്‍ ചരക്കു വിമാനങ്ങള്‍ക്ക് വിലക്ക് ബാധകമല്ല. മരുന്ന്, വാക്‌സിന്‍, അവശ്യവസ്തുക്കള്‍ തുടങ്ങിയവയുടെ കയറ്റുമതിക്കും നിയന്ത്രണം ബാധകമല്ല.

30 ദിവസത്തേക്കാണ് ഇന്ത്യയില്‍ നിന്നും പാകിസ്താനില്‍ നിന്നുമുള്ള യാത്രാ വിമാനങ്ങള്‍ കാനഡയില്‍ നിര്‍ത്തിവെച്ചിരിക്കുന്നത്. അതേസമയം നിലവിലെ വിലക്ക് താത്കാലികമാണെന്നും വരും ദിവസങ്ങളിലെ സാഹചര്യങ്ങള്‍ പരിശോധിച്ച് മുന്നോട്ടുള്ള കാര്യങ്ങളില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും കാനഡ ഗതാഗത മന്ത്രി ഒമര്‍ അല്‍ഗാബ്ര വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • തെരുവ് നായ ആക്രമണം: ഒന്നര മാസം പ്രായമുള്ള പശുക്കിടാവിനെ കൊന്നു
  • മാനന്തവാടിയിലും ഇനി 'സ്‌കൂട്ടര്‍ ടാക്‌സി': വേഗത്തിലും കുറഞ്ഞ ചെലവിലും ലക്ഷ്യസ്ഥാനത്തെത്താം !
  • കെട്ടിടത്തില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു
  • കര്‍ക്കടകവാവുബലി; തിരുനെല്ലിയില്‍ ആയിരങ്ങളെത്തി
  • കര്‍ക്കടകവാവുബലി; തിരുനെല്ലിയില്‍ ആയിരങ്ങളെത്തി
  • ആനവേട്ട കേസ് പ്രതിയുടെ വീട്ടില്‍ മാനിറച്ചിയും തോക്കും കണ്ടെത്തി; നാല് പേര്‍ വനംവകുപ്പിന്റെ പിടിയില്‍
  • ഓപ്പറേഷന്‍ തൂഫാന്‍ ; വാണിജ്യ അളവില്‍ എം.ഡി.എം.എ യുമായി യുവാവും യുവതിയും പിടിയില്‍
  • സംസ്ഥാനത്ത് 264 ഡോക്ടര്‍മാര്‍ക്ക് നിയമനം; വയനാട് ജില്ലയ്ക്ക് ലഭിച്ചത് ഒരാളെ മാത്രം; ആരോഗ്യമേഖലയോട് അവഗണന തുടരുന്നതായി പരാതി
  • പോക്‌സോ കേസില്‍ പ്രതിക്ക് തടവും പിഴയും
  • വനം വകുപ്പിന്റെ ജനസേവന അദാലത്തിന് ജില്ലയില്‍ തുടക്കമായി.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show