OPEN NEWSER

Sunday 01. Jun 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കൊവാക്‌സിന്‍ ഇരട്ട വ്യതിയാനം വന്ന കൊവിഡിന് ഉള്‍പ്പെടെ ഫലപ്രദം; ആശങ്കകള്‍ക്ക് വിരാമമിട്ട് ഐസിഎംആര്‍ റിപ്പോര്‍ട്ട്

  • National
21 Apr 2021

 

കല്‍പ്പറ്റ: ഇരട്ട വ്യതിയാനം വന്ന കൊവിഡിന് ഉള്‍പ്പെടെ പല വകഭേദങ്ങള്‍ക്ക് കൊവാക്‌സിന്‍ ഫലപ്രദമെന്ന് പഠനത്തില്‍ കണ്ടെത്തിയതായി ഐസിഎംആര്‍ അറിയിച്ചു. അതേസമയം കൊവിഷീല്‍ഡ് വാക്‌സിന്റെ വില സെറം ഇന്സ്റ്റിറ്റിയൂട്ട് പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാറുകള്‍ക്ക് 400 രൂപയും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയുമാണ് ഡോസ് ഒന്നിന് വാക്‌സിന്റെ വില. കേന്ദ്ര സര്‍ക്കാരിന് 150 രൂപ നിരക്കിലാകും നല്‍കുക.

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തിലും മരണസംഖ്യയും വന്‍ വര്‍ധനവാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. 295041 കൊവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഇന്ത്യയില്‍ ആദ്യമായി 2000 പിന്നിട്ടു. 2023 കോവിഡ് മരണങ്ങള്‍ ആണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. രോഗമുക്തി നിരക്ക് വീണ്ടും ഇടിഞ്ഞു. അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ് രാജ്യത്തെ പുതിയ കൊവിഡ് കേസുകളുടെ 54. 7 ശതമാനവും. 13 കോടിയിലേറെ പേര് ഇതുവരെ വാക്‌സിനേഷന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം ഓക്‌സിജന്‍, കിടക്കകള്‍, റെംഡെസിവിര്‍ എന്നിവയുടെ ക്ഷാമം രാജ്യത്ത് അതിരൂക്ഷമായി തുടരുകയാണ്. റെംഡെസിവിര്‍ ഇന്‍ജക്ഷന്‍ ഉള്‍പ്പെടെയുള്ളവയുടെ ഇറക്കുമതി തീരുവ ഒഴിവാക്കി.കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിഡെ സുഗയുടെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി.

കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രംഗത്തുവന്നു. രണ്ടാം തരംഗത്തെ കുറിച്ച് സൂചന ലഭിച്ചിട്ടും സര്‍ക്കാര്‍ അവഗണിച്ചു എന്നും മോദി സര്‍ക്കാര്‍ തികഞ്ഞ പരാജയമെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. വാക്‌സിന്‍ ഉദാരവത്കരണം നോട്ട് പിന്‍വലിക്കലിന് തുല്യമെന്ന് വിശേഷിപ്പിച്ച രാഹുല്‍ ഗാന്ധി കുറച്ചു വ്യവസായികള്‍ക്ക് മാത്രമേ ഇതിന്റെ ഗുണം ലഭിക്കുവെന്ന് വിമര്‍ശിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സംസ്ഥാനത്ത് മഴ ജാഗ്രത തുടരുന്നു
  • വയനാട് ജില്ലയിലെ 5 ദുരിതാശ്വാസ ക്യാമ്പുകളിലായി 194 പേര്‍
  • വെരുക്, കാട്ടുപന്നി എന്നിവയെ ഷോക്കേല്‍പ്പിച്ച് കൊന്ന് ഇറച്ചിയാക്കി വില്‍പ്പന; മൂന്ന് പേര്‍ പിടിയില്‍.
  • കമ്പമല കെഎഫ്ഡിസി ഓഫീസിനെതിരായ മാവോയിസ്റ്റ് ആക്രമണത്തില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു.
  • തര്‍ക്കത്തിനിടെ തലക്കടിയേറ്റ് അയല്‍വാസി മരണപ്പെട്ട കേസില്‍ യുവാവിന് 5 വര്‍ഷം തടവ്
  • മഴ തീവ്രമാകുന്നതിന് മുമ്പ് പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കണം: മന്ത്രി ഒ ആര്‍ കേളു; ജില്ലയില്‍ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം; കോടനാട് പ്ലാന്റെഷന്‍ സ്ഥലത്ത് സ്വ
  • ചിറക്കരയില്‍ കാട്ടാനയുടെ വിളയാട്ടം ഭീതിയോടെ പ്രദേശവാസികള്‍
  • ജൂണ്‍ 2ന് സ്‌കൂളുകള്‍ തുറക്കാന്‍ എല്ലാം സജ്ജം; വയനാട് ജില്ലാതല പ്രവേശനോത്സവം കല്‍പ്പറ്റ ജിവിഎച്ച്എസ്എസില്‍
  • സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ 2ന്, മഴ ശക്തമായി തുടര്‍ന്നാല്‍ മാറ്റം വേണോ എന്ന കാര്യം തീരുമാനിക്കും: മന്ത്രി വി.ശിവന്‍കുട്ടി
  • മഴ മുന്നറിയിപ്പില്‍ മാറ്റം, നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show