OPEN NEWSER

Thursday 25. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സി.ബി.എസ്.ഇ പരീക്ഷ: പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കള്‍

  • National
13 Apr 2021

സിബിഎസ്ഇ പരീക്ഷകളുടെ നടത്തിപ്പില്‍ പ്രധാനമന്ത്രി ഇടപെടണം എന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ രംഗത്ത്. ഓഫ്‌ലൈന്‍ പരീക്ഷകള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രക്ഷിതാക്കള്‍ പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തു.കൊവിഡ് പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പേരന്റ്‌സ് അസോസിയേഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചത്. സി.ബി.എസ്.ഇ, സ്‌റ്റേറ്റ് പരീക്ഷകള്‍ മറ്റിവെക്കുകയോ അല്ലെങ്കില്‍ ഓണ്‍ലൈനായി നടത്തുകയോ ചെയ്യണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.

സി.ബി.എസ്ഇ 10, 12 ക്ലാസുകളിലേക്ക് പരീക്ഷകള്‍ ഓഫ് ലൈനായി നടത്താനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. മെയ് 4 മുതല്‍ പരീക്ഷകള്‍ നടത്താനാണ് തീരുമാനം. എന്നാല്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിനേഷന്‍ ഇല്ലാത്തതിനാല്‍ ഓഫ്‌ലൈനായി പരീക്ഷ നടത്തിയാല്‍ കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്നും രക്ഷിതാക്കള്‍ പറയുന്നു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ജൂണ്‍ 29 തിങ്കളാഴ്ച പ്രൈവറ്റ് ബസ് ഉടമകളും തൊഴിലാളികളും കലക്ടറേറ്റ് മാര്‍ച്ച് നടത്തും
  • ദേശീയ വൈദ്യുതി സുരക്ഷാവാരം: ജൂണ്‍ 26 മുതല്‍ ഒരാഴ്ച
  • പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 28ന്; ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും
  • ആവശ്യത്തിന് ജീവനക്കാരില്ല: ബില്ലിംഗ് കൗണ്ടറില്‍ തിരക്കോട് തിരക്ക്
  • കൊട്ടിയൂരില്‍ നിന്ന് തിരിച്ചെത്തിയ മുതിരേരിവാള്‍ 26 ന് വാളറയിലേക്ക് മാറ്റും
  • കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ അപേക്ഷിക്കാം
  • ചികിത്സ നിഷേധിച്ച സംഭവം; പ്രതിഷേധവുമായി ബിജെപി
  • മുഹറം അവധി ജൂണ്‍ 26 വെള്ളിയാഴ്ച; വ്യാഴം പ്രവൃത്തി ദിനം
  • ആദിവാസി ബാലികയ്ക്ക് ചികിത്സ നിഷേധിച്ചതായി പരാതി; മാനന്തവാടി മെഡിക്കല്‍ കോളേജ് ഓര്‍ത്തോ വിഭാഗത്തിനെതിരെ പിതാവിന്റെ പരാതി
  • ഓപ്പറേഷന്‍ തൂഫാന്‍ ; 53 ഗ്രാമോളം എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show