OPEN NEWSER

Wednesday 29. Jun 2022
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കോവിഡ് 19 രണ്ടാം തരംഗം: അതീവ ജാഗ്രത പുലര്‍ത്തണം: വയനാട് ജില്ലാ കളക്ടര്‍  

  • Ariyippukal
07 Apr 2021

കല്‍പ്പറ്റ: കോവിഡ് രണ്ടാം തരംഗത്തിന്റെ ഭാഗമായി രാജ്യത്ത് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വയനാട്  ജില്ലയിലും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. വരുന്ന രണ്ടാഴ്ച്ച കാലം ഏറെ നിര്‍ണ്ണായകമാണ്. ഈ ദിവസങ്ങളില്‍ രോഗ വ്യാപനം വര്‍ധിക്കാനുളള സാധ്യത കൂടുതലാണ്. രണ്ടാം തരംഗത്തില്‍ കോവിഡിന്റെ  ആദ്യകാലങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ലക്ഷണങ്ങളിലും മാറ്റം സംഭവിച്ചിട്ടുണ്ട്.  ആദ്യ ഘട്ടത്തിലെ ലക്ഷണങ്ങളായിരുന്ന പനി, ശരീരവേദന, വയറിളക്കം, ജലദോഷം. മണമില്ലായ്മ എന്നിവയ്ക്ക് പുറമേ ശരീരവേദന, സന്ധിവേദന, തളര്‍ച്ച എന്നീ ലക്ഷണങ്ങളും കൂടി രണ്ടാം ഘട്ടത്തില്‍ അനുഭവപ്പെടുന്നുണ്ട്. പ്രത്യേകിച്ചും ചെറുപ്രായക്കാരിലാണ് ഇത്തരത്തിലുള്ള രോഗ ലക്ഷണങ്ങള്‍ കൂടുതലായി കണ്ട് വരുന്നത്. അതിനാല്‍ ചെറിയ രോഗ ലക്ഷണങ്ങളെ പോലും അവഗണിക്കാതെ ഉടന്‍ ചികിത്സ തേടുകയും ആവശ്യമെങ്കില്‍ കോവിഡ് പരിശോധന നടത്തേണ്ടതുമാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

 

advt_31.jpg
test.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കേരളത്തില്‍ കൊവിഡ് കണക്കുകള്‍ ഉയരുന്നു; ജാഗ്രത കൈവിടരുത്
  • കെ സ്വിഫ്റ്റ് നിയന്ത്രണം വിട്ട് മറിഞ്ഞു 
  • ബഫര്‍ സോണ്‍ വിഷയം; ബിജെപി  വയനാട് പ്രതിനിധി സംഘം  പ്രധാനമന്ത്രിയെ കാണും: 
  • ടി.സിദ്ദീഖ് എംഎല്‍എയുടെ സുരക്ഷാ ഉദ്യോഗസ്ഥനെതിരെ കേസെടുത്തു
  • ബഫര്‍സോണ്‍: രാഹുല്‍ഗാന്ധി എം പി നയിക്കുന്ന പ്രതിഷേധറാലിയും മഹാസമ്മേളനവും 30ന്
  • രാഹുല്‍ഗാന്ധി എം.പി ജൂണ്‍ 30 മുതല്‍ വയനാട്ടില്‍
  • ബഫര്‍ സോണ്‍ പ്രഖ്യാപനം: മാനന്തവാടിയില്‍ പ്രതിഷേധക്കടല്‍ 
  • സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി; പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലും മാസ്‌ക് ധരിച്ചില്ലെങ്കില്‍ കേസ്
  • സ്മാര്‍ട്ടാകും ഇനി റേഷന്‍ കടകള്‍; വരുന്നു കെ-സ്റ്റോറുകള്‍
  • മകളെ പീഡിപ്പിച്ച പിതാവിന് 25 വര്‍ഷം കഠിനതടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show