മാരുതി കാറും, ക്വാളിസും കൂട്ടിയിടിച്ചു; മധ്യവയസ്‌ക മരിച്ചു; ഭര്‍ത്താവിന് ഗുരുതര പരിക്ക്

ചെന്നലോട്: പടിഞ്ഞാറത്തറ -കല്‍പ്പറ്റ റോഡില്‍ ചെന്നലോടിന് സമീപം മാരുതി കാറും, ക്വാളിസും കൂട്ടിയിടിച്ച് മധ്യവയസ്‌ക മരിച്ചു. പിണങ്ങോട് പുഴക്കല്‍ കൈപ്പട്ടിയില്‍ മേഴ്‌സി (56) യാണ് മരിച്ചത്. ഭര്‍ത്താവും വിമുക്ത ഭടനുമായ ബെന്നിയെ അതീവ ഗുരുതരാവസ്ഥയില്‍ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം അഞ്ചരയോടെയായിരുന്നു അപകടം. കാറിലിടിച്ച ശേഷം നിയന്ത്രണം വിട്ട ക്വാളിസ് സമീപത്തെ വീട്ടുമുറ്റത്തക്ക് ഇടിച്ചിറങ്ങുകയായിരുന്നു. പടിഞ്ഞാറത്തറ ബാണാസുര ഡാം കെ.എസ്.ഇ.ബി വാച്ച്മാന്‍ ആയി ജോലി നോക്കുകയാണ് ബെന്നി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍