രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു

രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,020 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരുകോടി ഇരുപതിനായിരം കടന്നു. 32,231 പേര്‍ ആശുപത്രി വിട്ടതോടെ നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 5,21, 808 ആയി.മഹാരാഷ്ട്രയില്‍ രോഗവ്യാപനം രൂക്ഷമാക്കുന്ന സാഹചര്യത്തില്‍ വീണ്ടും ലോക്ക്ഡൗണിന് സാധ്യതയെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. തയാറെടുപ്പുകളുടെ രൂപരേഖ തയാറാക്കാന്‍ മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇന്നലെ മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 40, 414 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രക്ക് പുറമേ പഞ്ചാബ്, കര്‍ണാടക,തമിഴ്‌നാട് എന്നിവിടങ്ങളിലും രോഗബാധിതരുടെ എണ്ണം ഉയരുകയാണ്. പ്രതിദിന പോസിറ്റീവ് കേസുകളോടൊപ്പം മരണ നിരക്ക് ഉയരുന്നതും രാജ്യത്ത് ആശങ്ക ഉയര്‍ത്തുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍