അസമും ബംഗാളും നാളെ പോളിംഗ് ബൂത്തിലേക്ക്

അഞ്ച് സംസ്ഥാനങ്ങളിലേയ്ക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ. ഇന്ന് നിശബ്ദ പ്രചരണം നടക്കുന്ന ബംഗാളിലെ 30 ഉം അസാമിലെ 47 ഉം മണ്ഡലങ്ങളാണ് നാളെ ബൂത്തില്‍ എത്തുക. വോട്ടെടുപ്പ് സമാധാനപരമായി പൂര്‍ത്തിയാക്കാന്‍ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.പശ്ചിമ ബംഗാളില്‍ അധികാരം നിലനിര്‍ത്താന്‍ ത്യണമൂല്‍ കോണ്‍ഗ്രസിനും അധികാരം പിടിച്ചെടുക്കാന്‍ ബിജെപിക്കും നിര്‍ണായകമാണ് നളെ നടക്കുന്ന വോട്ടെടുപ്പ്. പശ്ചിമ ബംഗാളില്‍ നാളെ തെരഞ്ഞെടുപ്പ് നടക്കുന്ന 30 സീറ്റുകളിലെ 27 എണ്ണം തൃണമൂല്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകളാണ്. സംസ്ഥാനത്ത് ഭരണം നിലനിര്‍ത്താന്‍ ത്യണമൂല്‍ കോണ്‍ഗ്രസിനും അധികാരത്തിലെത്താന്‍ ബിജെപിക്കും ഈ സീറ്റുകളിലെ വിജയം അനിവാര്യമാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍