OPEN NEWSER

Thursday 25. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

രാജ്യത്ത് ഇന്ധന വിലയില്‍ നേരിയ കുറവ്

  • National
24 Mar 2021

 

രാജ്യത്ത് ഇന്ധന വിലയില്‍ നേരിയ കുറവ്. കൊച്ചിയില്‍ പെട്രോള്‍ വില 18 പൈസ കുറഞ്ഞ് 91 രൂപ 15 പൈസയായി. ഡീസല്‍ വില 17 പൈസ കുറഞ്ഞ് 85 രൂപ 74 പൈസയായി. റെക്കോര്‍ഡ് വില പിന്നിട്ടശേഷം ആദ്യമായാണ് രാജ്യത്ത് ഇന്ധന വില കുറയുന്നത്.ജനുവരി, ഫെബ്രുവരി മാസങ്ങളിലായി രാജ്യത്ത് ഇന്ധനവില തുടര്‍ച്ചയായി ഉയരുന്ന സാഹചര്യം ഉണ്ടായിരുന്നു. രാജ്യത്ത് ഇന്ധന വില റെക്കോര്‍ഡ് നിരക്കില്‍ എത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ 25 ദിവസമായി പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ വര്‍ധനവ് ഉണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇന്ന് പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ നേരിയ കുറവ് ഉണ്ടായിരിക്കുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞ പശ്ചാത്തലത്തിലാണ് ആഭ്യന്തര വിപണിയിലും വില കുറയ്ക്കാന്‍ എണ്ണ കമ്പനികള്‍ തയാറായത്. കഴിഞ്ഞ 14 ദിവസങ്ങളിലായി ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില താഴ്ന്നിരുന്നു. ബാരലിന് 70 ഡോളറില്‍ നിന്നും 63 ഡോളറായി ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞിരുന്നു.അതേസമയം, അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ അടക്കം ഇന്ധനവില കയറ്റം വന്‍ ചര്‍ച്ചയായിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ അടക്കം ഇന്ധനവില വര്‍ധനവിന് എതിരെ രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിലയില്‍ നേരിയ കുറവ് വരുത്തിയിരിക്കുന്നത്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ജൂണ്‍ 29 തിങ്കളാഴ്ച പ്രൈവറ്റ് ബസ് ഉടമകളും തൊഴിലാളികളും കലക്ടറേറ്റ് മാര്‍ച്ച് നടത്തും
  • ദേശീയ വൈദ്യുതി സുരക്ഷാവാരം: ജൂണ്‍ 26 മുതല്‍ ഒരാഴ്ച
  • പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 28ന്; ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും
  • ആവശ്യത്തിന് ജീവനക്കാരില്ല: ബില്ലിംഗ് കൗണ്ടറില്‍ തിരക്കോട് തിരക്ക്
  • കൊട്ടിയൂരില്‍ നിന്ന് തിരിച്ചെത്തിയ മുതിരേരിവാള്‍ 26 ന് വാളറയിലേക്ക് മാറ്റും
  • കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ അപേക്ഷിക്കാം
  • ചികിത്സ നിഷേധിച്ച സംഭവം; പ്രതിഷേധവുമായി ബിജെപി
  • മുഹറം അവധി ജൂണ്‍ 26 വെള്ളിയാഴ്ച; വ്യാഴം പ്രവൃത്തി ദിനം
  • ആദിവാസി ബാലികയ്ക്ക് ചികിത്സ നിഷേധിച്ചതായി പരാതി; മാനന്തവാടി മെഡിക്കല്‍ കോളേജ് ഓര്‍ത്തോ വിഭാഗത്തിനെതിരെ പിതാവിന്റെ പരാതി
  • ഓപ്പറേഷന്‍ തൂഫാന്‍ ; 53 ഗ്രാമോളം എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show