വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കളിയും ചിരിയുമായി സി.കെ ജാനു.
പുല്‍പ്പള്ളി: കന്നി വോട്ടര്‍മാരായ പുല്‍പ്പള്ളി പഴശ്ശിരാജാ കോളേജിലെ വിദ്യാര്‍ത്ഥികളോട് കോളേജ് ക്യാന്റീനില്‍ എത്തി സി.കെ ജാനു വോട്ടഭ്യര്‍ത്ഥിച്ചു. വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു അവര്‍ ആശയവിനിമയം നടത്തി. കൊറോണയുടെ സാഹചര്യത്തില്‍ റെഗുലര്‍ ക്ലാസുകള്‍ നടക്കാത്തതിന്റെ ആശങ്കകള്‍ വിദ്യാര്‍ത്ഥികള്‍ സ്ഥാനാര്‍ത്ഥിയുമായി പങ്കുവെച്ചു. വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞ സ്ഥാനാര്‍ത്ഥി ആവശ്യമായ ഇടപെടലുകള്‍ നടത്താമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പ് നല്കി. കൂടാതെ ഏറെ നേരം തമാശകളും മറ്റും പങ്ക് വെച്ചാണ് സ്ഥാനാര്‍ത്ഥി കോളേജ് വിട്ടത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍