രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ ഉയരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ ഉയരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡിന്റെ രണ്ടാം തരംഗം തടയാന്‍ ഒരുമിച്ച് പോരാടണമെന്ന് മുഖ്യമന്ത്രിമാരുമായി ചേര്‍ന്ന് യോഗത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ തുടര്‍ച്ചയായ വര്‍ദ്ധന ഉണ്ടായതിന് പിന്നാലെയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായുള്ള യോഗം വിളിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കൂടി ആരംഭിച്ച യോഗത്തില്‍ രോഗവ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളില്‍നിന്നുള്ള മുഖ്യമന്ത്രിമാര്‍ പങ്കെടുത്തു. രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നതില്‍ പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും കൊവിഡ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന നിലയിലാണെന്നും രാജ്യത്ത് രണ്ടാംഘട്ട രോഗവ്യാപനം തടയാന്‍ എത്രയും വേഗം വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.70 ജില്ലകളിലാണ് രോഗികളുടെ നിരക്ക് ഉയര്‍ന്നിരിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തങ്ങള്‍ ശക്തമായി തുടര്‍ന്നില്ലെങ്കില്‍ വീണ്ടും അതിരൂക്ഷ രോഗവ്യാപനം രാജ്യം നേരിടേണ്ടിവരുമെന്ന് പ്രധാന മന്ത്രി അറിയിച്ചു. ആന്റിജന്‍ പരിശോധനയെ കാള്‍ കൂടുതല്‍ആര്‍ടിപിസിആര്‍ പരിശോധന വര്‍ധിപ്പിക്കാനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കൊവിഡിനെതിരെ ഉള്ള പോരാട്ടത്തില്‍ വാക്‌സിന്‍ ഫലപ്രദമെന്നും യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. അതോടൊപ്പം ചെറിയ നഗരങ്ങളില്‍ പരിശോധന വര്‍ധിപ്പിക്കാനും വാക്‌സിന്‍ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടാനും വാക്‌സിന്‍ പാഴാക്കാതെ കൃത്യതയോടു കൂടി ഉപയോഗിക്കാനും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.അതേസമയം, രാജ്യത്ത് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന കൊവിഡ് നിരക്ക് ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം മൂന്നു കോടി കടന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍