പശുവിനെ കൊന്നത് കടുവ തന്നെ;വനപാലകര്‍ കടുവയെ കണ്ടു; തുരത്താനുള്ള ശ്രമം തുടരുന്നു; പ്രദേശവാസികള്‍ക്ക് മുന്‍കരുതല്‍ നിര്‍ദേശം

മാനന്തവാടി: മാനന്തവാടി ഒഴക്കോടി മക്കിക്കൊല്ലിയില്‍ പശുവിനെ ആക്രമിക്കുകയും, കിടാവിനെ കൊന്ന് തിന്നുകയും ചെയ്തത് കടുവയാണെന്ന് വനംവകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. വരയാല്‍ ഡെപ്യൂട്ടി റെയ്ഞ്ചര്‍ സി.സനീഷ്, മാനന്തവാടി സെക്ഷന്‍ ഫോറസ്റ്റര്‍ എ.അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് കടുവയാണെന്ന് സ്ഥിരീകരികരിച്ചത്. ഇതിനിടയില്‍ കടുവയെ സംഘം നേരിട്ടുകാണുകയും ചെയ്തു. തുടര്‍ന്ന് പടക്കവും മറ്റും പൊട്ടിച്ച് തുരത്താന്‍ ശ്രമിച്ചൂവെങ്കിലും കടുവ പ്രദേശത്തെ കുന്നില്‍തന്നെയുള്ളതായാണ് സൂചന. രാത്രി നിരീക്ഷണം തുടരുമെന്നും, പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും വനംവകുപ്പ് അറിയിച്ചു.
ഇന്ന് പുലര്‍ച്ചെയാണ് കടുവ പശുക്കളെ ആക്രമിച്ചത്. തൊഴുത്തില്‍ കെട്ടിയ പശുവിനെ ആക്രമിക്കുകയും പശുകിടാവിനെ കടിച്ച് വലിച്ച് 200 മീ. ദൂരെ യുള്ള തോട്ടത്തില്‍കൊണ്ടുപോയി പാതി ഭക്ഷിച്ചതിന് ശേഷം ഉപേക്ഷിക്കുകയായിരുന്നു. വിവരമറിഞ്ഞതിന്റെ തൊട്ടുപിന്നാലെ സംഭവം നടന്ന സ്ഥലത്തിന് തൊട്ടടുത്ത കുന്നില്‍ കടുവയുടെ സാന്നിധ്യം നാട്ടുകാര്‍ സ്ഥിരീകരിച്ചതോടെ വനം വകുപ്പ് അധികൃതര്‍ പ്രദേശത്ത് ജാഗ്രത മുന്നറിയിപ്പ് നല്‍കുകയും കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. വൈകുന്നേരത്തോടെ പടക്കം പൊട്ടിച്ച് കടുവയെ തുരത്താനുള്ള ശ്രമം തുടങ്ങി. വനമേഖല ഒട്ടും ഇല്ലാത്ത ജനവാസ കേന്ദ്രമായ ഒഴക്കോടി പ്രദേശത്ത് കടുവയുടെ സാന്നിധ്യം കണ്ടെത്തിയത് പ്രദേശത്തെ ജനത്തെയാകെ ഭീതിയിലാഴ്ത്തിയിരുന്നു.. രണ്ട് മാസം മുമ്പ് തൊട്ടടുത്ത മുതിരേരിയില്‍ കടുവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.പ്രദേശത്ത് ക്യാമറകള്‍ സ്ഥാപിക്കുമെന്നും, അര്‍ഹമായ നഷ്ട്ടപരിഹാരം നല്‍കുമെന്നും മാനന്തവാടി റെയ്ഞ്ചിന്റ് ചുമതലയുള്ള പേരിയ റെയ്ഞ്ച് ഓഫീസര്‍ എം പി സജീവ് അറിയിച്ചു.
രാത്രിയില്‍ നിരീക്ഷണം തുടരുമെന്നും, പ്രദേശവാസികള്‍ തൊഴുത്തുകളിലും മറ്റും ലൈറ്റിട്ട് വെച്ച് മുന്‍ കരുതലുകള്‍ സ്വീകരിക്കണമെന്നും വനംവകുപ്പ് മുന്നറിയിപ്പ് നല്‍കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍