ചരക്കുലോറി തട്ടി സ്‌കൂട്ടര്‍ യാത്രികയ്ക്ക് പരിക്കേറ്റു;നിര്‍ത്താതെ പോയ ലോറി പിന്നീട് പിടികൂടി
മാനന്തവാടി: മാനന്തവാടി മൈസൂര്‍ റോഡില്‍ കൈതക്കൊല്ലിയില്‍ വെച്ച് സ്‌കൂട്ടര്‍ യാത്രികയെ തട്ടിയിട്ട ചരക്ക് ലോറി നിര്‍ത്താതെ പോയി. അപകടത്തില്‍ പരിക്കേറ്റ തൃശിലേരി വനംവകുപ്പ് ഓഫീസിലെ വനിതാ വാച്ചര്‍ രജിത (30) യെ വയനാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ആയിരുന്നു സംഭവം. അപകടശേഷം നിര്‍ത്താതെ പോയ വാഹനം പിന്നീട് നെടുംപൊയിലില്‍ വെച്ച് വനംവകുപ്പ് തടഞ്ഞു. മൈസൂരില്‍ നിന്നും കോട്ടയത്തേക്ക് വളം കയറ്റി പോകുകായായിരുന്ന തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ലോറിയാണ് പിടികൂടിയത്. ലോറി െ്രെഡവറും, സഹായിയും പിന്നീട് മാനന്തവാടി പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. ബത്തേരി സ്വദേശിനിയായ രജിത പിന്നീട് ചികിത്സാ സൗകര്യാര്‍ത്ഥം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍