തേനീച്ചയുടെ കുത്തേറ്റ് അഞ്ച്‌പേര്‍ ചികിത്സയില്‍

മാനന്തവാടി: മാനന്തവാടി മൈസൂര്‍ റോഡില്‍ മിനിലോറി സ്റ്റാന്റ് പരിസരത്ത് വെച്ച് തേനീച്ചയുടെ കുത്തേറ്റ അഞ്ച് പേര്‍ വയനാട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. ഒണ്ടയങ്ങാടി സ്വദേശി മുഹമ്മദ് സാലിം (22), തലപ്പുഴ സ്വദേശികളായ ജസ്റ്റിന്‍ (32), മൂര്‍ത്തി (42), മാനന്തവാടി സ്വദേശി അശ്വിന്‍ (26), ചെറ്റപ്പാലം സ്വദേശി അരുണ്‍ (40) എന്നിവരാണ് ചികിത്സ തേടിയത്. ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം. റോഡരികിലെ വനമേഖലയില്‍ നിന്നും കൂട്ടമായെത്തിയ തേനീച്ച പരിസരത്തുണ്ടായിരുന്ന ഇവരെ ആക്രമിക്കുകയായിരുന്നു. എല്ലാവരെയും പ്രാഥമിക ചികിത്സ നല്‍കി നിരീക്ഷണത്തില്‍വെച്ച ശേഷം വിട്ടയക്കും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍