വര്‍ക് ഷോപ്പില്‍ അഗ്നിബാധ; വാഹനങ്ങള്‍ കത്തിനശിച്ചു
വൈത്തിരി: വൈത്തിരി പന്ത്രണ്ടാം മൈലിന് സമീപം കാര്‍ കെയര്‍ ഓട്ടോമൊബൈല്‍ വര്‍ക് ഷോപ്പില്‍ അഗ്നിബാധ. ഷോപ്പിലുണ്ടായിരുന്ന സ്കോര്‍പ്പിയോ വാഹനവും, സ്കൂട്ടറും പൂര്‍ണ്ണമായും, ഒരു ആള്‍ട്ടോ കാറിന്റെ ഒരുഭാഗവും കത്തിനശിച്ചു. വെല്‍ഡിംഗ് ജോലിക്കിടെയാണ് അപകടമുണ്ടായതെന്നാണ് ജീവനക്കാര്‍ പറയുന്നത്. കല്‍പ്പറ്റ ഫയര്‍ഫോഴ്സ് സ്റ്റേഷന് ഓഫീസര്‍ കെഎം ജോമിയുടേയും സംഘത്തിന്റേയും സമയോചിതമായ ഇടപെടല്‍മൂലം കൂടുതല്‍ നാശനഷ്ടങ്ങള്‍ ഒഴിവായി. ചുണ്ടേല്‍ സ്വദേശിയുടേതാണ് സ്കോര്‍പ്പിയോ. വര്‍ക് ഷോപ്പ് ഉടമയുടേതാണ് സ്കൂട്ടര്‍.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍