മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.കെ വിശ്വനാഥന് കോണ്‍ഗ്രസ് വിട്ടു
കല്‍പ്പറ്റ: വയനാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.കെ വിശ്വനാഥനും പാര്‍ട്ടിയില്‍ നിന്ന് രാജി വച്ചു. ഡി.സി.സി വൈസ് പ്രസിഡണ്ട്, കെ.പി.സി.സി അംഗം, ജില്ലാ ബാങ്ക് പ്രസിഡണ്ട്, പൂതാടി പഞ്ചായത്ത് പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള വിശ്വനാഥന് അന്തരിച്ച കോണ്‍ഗ്രസ് നേതാവ് കെ.കെ രാമചന്ദ്രന് മാസ്റ്ററുടെ സഹോദരനാണ്കഴിഞ്ഞ ദിവസം ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറിയും വയനാട് ഡിസിസി സെക്രട്ടറിയുമായ പി കെ അനില്‍കുമാറും പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചിരുന്നു.കൂടാതെ മഹിളാ നേതാവും കോണ്‍ഗ്രസ് വിട്ട് സിപിഐ എമ്മിനൊപ്പം ചേര്‍ന്നിരുന്നു.മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ വൈസ്പ്രസിഡന്റുമായ സുജയാ വേണുഗോപാലാണ് കോണ്‍ഗ്രസില്‍നിന്നും രാജിവച്ച് സിപിഐ എമ്മിനൊപ്പം ചേര്‍ന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍