സംസ്ഥാനത്ത് നാളെ മോട്ടോര്‍ വാഹന പണിമുടക്ക്.

കല്‍പ്പറ്റ: ഇന്ധന വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ (മാര്‍ച്ച് 2) മോട്ടോര്‍ വാഹന പണിമുടക്ക്. സ്വകാര്യ ബസ്സുകള്‍,ഓട്ടോറിക്ഷ ഉള്‍പ്പടെ സര്‍വ്വീസ് നടത്തില്ല. രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാണ് പണിമുടക്ക്.പണിമുടക്കില്‍ കെ.എസ്.ആര്‍.ടി.സിയിലെ വിവിധ സംഘടനകള്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നാളെ നടത്താനിരുന്ന എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷ പണിമുടക്ക് കാരണം മാറ്റിവെച്ചു. പരീക്ഷ മാര്‍ച്ച് 8ന് നടക്കും.കേരള സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും പണിമുടക്ക് കാരണം മാറ്റിവെച്ചിട്ടുണ്ട്.മാരിയമ്മന്‍ ക്ഷേത്രോത്സവം പ്രമാണിച്ച് ബത്തേരി മേഖലയെ പണി മുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍