ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ നിസാര പരിക്കോടെ രക്ഷപ്പെട്ടു

താമരശ്ശേരി: വയനാട് ചുരത്തില്‍ രണ്ടാം വളവ് ചിപ്പിലിതോട് ഭാഗത്ത് നിയന്ത്രണം വിട്ട കാര്‍ അറുപതടിയോളം താഴ്ച്ചയില്‍ കൊക്കയിലേക്ക് മറിഞ്ഞു. കല്‍പ്പറ്റ മണിയങ്കോട് സ്വദേശി വിമല്‍ കുമാര്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. വിമല്‍ കുമാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മഴയത്ത് കാര്‍ തെന്നിമാറി നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. പോലീസും, ചുരം സംരക്ഷണ സമിതി അംഗങ്ങളും കാര്‍ പുറത്തെടുക്കാനുള്ള ശ്രമം നടത്തി വരികയാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍