മുകേഷ് അംബാനിക്കും ഭാര്യ നിതയ്ക്കും ഭീഷണി

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്കും ഭാര്യ നിത അംബാനിക്കും ഭീഷണി. അംബാനിയുടെ മുംബൈയിലെ ആഡംബര വസതിക്ക് സമീപം സ്‌ഫോടന വസ്തുക്കളുമായി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വാഹനത്തില്‍ നിന്ന് ഭീഷണി കത്ത് പൊലീസിന് ലഭിച്ചു.മുകേഷ് അംബാനിയുടെ വസതിക്ക് സമീപം കണ്ടെത്തിയ വാഹനത്തിലുണ്ടായിരുന്ന ജലാസ്റ്റിന്‍ സ്റ്റിക്കുകള്‍ എക്‌സ്‌പ്ലോസീവ് ഡിവൈസുമായി ബന്ധിപ്പിച്ചിരുന്നില്ല. ഇത്തവണ ഇത് യോജിപ്പിച്ചിട്ടില്ലെന്നും പക്ഷേ അടുത്ത തവണ ഉറപ്പായും ചെയ്തിരിക്കുമെന്നുമാണ് മുകേഷ് അംബാനിയെയും നിതയെയും അഭിസംബോധന ചെയ്ത് എഴുതിയ കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.ഹിന്ദിയില്‍ നിന്ന് ഇംഗ്ലീഷിലേയ്ക്ക് തര്‍ജമ ചെയ്ത കുറിപ്പില്‍ നിറയെ അക്ഷര തെറ്റുകളായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വാഹനത്തിനുള്ളില്‍ കൂടുതല്‍ നമ്പര്‍ പ്ലേറ്റുകള്‍ ഉണ്ടായിരുന്നു. വാഹനം ഉപേക്ഷിച്ച ആളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍