പത്ത് ലിറ്റര്‍ മദ്യം എക്സൈസ് പിടികൂടി.
മാനന്തവാടി: അളവില്‍ കൂടുതല്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം കൈവശംവെച്ച കുറ്റത്തിന് വെള്ളമുണ്ട പുളിഞ്ഞാല്‍ സ്വദേശികളായ നമ്പന്‍ വീട്ടില്‍ അബ്ദുറഹ്മാന്.എന്‍ (44), ചെമ്മുക്കല്‍ വീട്ടില്‍ മജീദ്.സി (52) എന്നിവരെ മാനന്തവാടി എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.ഷറഫുദ്ദീനും സംഘവും അറസ്റ്റ് ചെയ്തു. ഇവരുടെ കൈവശത്തു നിന്നും യഥാക്രമം 6 ലിറ്റര്‍, 4 ലിറ്റര്‍ മദ്യം പിടികൂടി. ഇവര്‍ക്കെതിരെ അബ്കാരി നിയമ പ്രകാരം കേസെടുത്തു. പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ സുരേഷ് വെങ്ങാലി കുന്നേല്‍ ,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ചന്ദ്രന് എ.സി, ഹാഷിം.കെ, ജോബിഷ് കെ.യു എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍